‘ഇന്നലെ നാട്ടില്‍ പശുക്കള്‍ക്കൊപ്പം നടന്നു, ഇന്ന് ലോകത്തെ ഏറ്റവും മികച്ച കളിക്കാരെ പരിശീലിപ്പിക്കുന്നു’
അപ്രതീക്ഷിതമായി ബാഴ്‌സലോണ പരിശീലകനാകാന്‍ അവസരം ലഭിച്ചതിന്റെ എല്ലാ അതിശയവും പങ്കുവെക്കുന്നതായിരുന്നു ക്വികു സെറ്റിയന്റെ വാക്കുകള്‍....

തിങ്കളാഴ്ച്ചയാണ് മുന്‍ റിയല്‍ ബെറ്റിസ് പരിശീലകന്‍ സെറ്റിയനെ ബാഴ്‌സലോണ പരിശീലകനായി നിയമിക്കുന്നത്. ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു സെറ്റിയന്റെ നിയമനം. രണ്ടര വര്‍ഷത്തേക്കാണ് ബാഴ്‌സലോണ സെറ്റിയനുമായി പരിശീലന കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി തന്നെ തെരഞ്ഞെടുത്ത ബാഴ്‌സലോണ അധികൃതരോടുള്ള നന്ദി സെറ്റിയന്‍ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ തന്നെ പരസ്യമാക്കുകയും ചെയ്തു.
തന്റെ വന്യമായ സ്വപ്‌നങ്ങളില്‍ പോലും ബാഴ്‌സലോണയുടെ പരിശീലകനാകാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു സെറ്റിയന്‍ പറഞ്ഞത്. 'ഇന്നലെ സ്വന്തം നാട്ടില്‍ കുറേ പശുക്കള്‍ക്കിടയില്‍ നടന്നിരുന്ന ഞാന്‍ ഇന്ന് ബാഴ്‌സലോണയിലെത്തിയിരിക്കുന്നു. അതും ലോകത്തെ ഏറ്റവും മികച്ച കളിക്കാരെ പരിശീലിപ്പിക്കാന്‍' തനിക്ക് ലഭിച്ച അസുലഭ അവസരത്തെ 61കാരനായ സെറ്റിയന്‍ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്.
ये à¤à¥€ पà¥�ें- ബാഴ്‌സലോണ പരിശീലകനെ പുറത്താക്കി
ലാസ് പാല്‍മാസാണ് ലാലിഗയില്‍ സെറ്റിയന്‍ പരിശീലിപ്പിച്ച ആദ്യ ലാ ലിഗ ക്ലബ്. സെറ്റിയനു കീവില്‍ പതിനൊന്നാമതായാണ് അവര്‍ സീസണ്‍ അവസാനിപ്പിച്ചത്. 40 വര്‍ഷത്തിനിടയിലെ ക്ലബിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. തുര്‍ന്ന് ബെറ്റിസ് പരിശീലകനായ സെറ്റിയന്‍ ആറാം സ്ഥാനത്തോടെ ക്ലബിനെ യൂറോപ്പ ലീഗിലെത്തിച്ചു.
സെറ്റിയന്റെ കാലത്ത് ബാഴ്‌സലോണയേയും റയല്‍ മാഡ്രിഡിനേയും അത്‌ലറ്റികോ മാഡ്രിഡിനേയുമെല്ലാം തോല്‍പിച്ച ചരിത്രമുണ്ട് ബെറ്റിസിന്. വാല്‍വെര്‍ദയുടെ പകരക്കാരനായി സാവി മുതല്‍ ഹെന്റി വരെയുള്ളവരുടെ പേരുകള്‍ കേട്ടിരുന്നെങ്കിലും അവസാനം സെറ്റിയന് നറുക്കുവീഴുകയായിരുന്നു. ബാഴ്‌സലോണയുടെ അതേ പരിശീലന രീതിയാണ് സെറ്റിയന്‍ പിന്തുടരുന്നത് എന്നതും സ്‌പെയിന്‍കാരന് തുണയായി.
സെറ്റിയന് വാര്ത്താസമ്മേളനത്തിനിടെകഴിഞ്ഞ അഞ്ച് സീസണുകളില്‍ നാലിലും ലാ ലിഗ കിരീടം നേടിയിട്ടുള്ള ബാഴ്‌സലോണ നിലവില്‍ പോയിന്റ് നിലയില്‍ ഒന്നാമതാണ്. 'എല്ലാം ജയിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ബാഴ്‌സലോണയെ പോലൊരു ക്ലബിന് കഴിയുന്നതെല്ലാം ജയിക്കുകയല്ലാതെ മറ്റു വഴിയില്ല. മികച്ച ഫുട്‌ബോള്‍ കളിക്കുകയെന്നതാണ് വിജയത്തിനുള്ള മന്ത്രം. എപ്പോഴും അതിനാവില്ല. എന്നാല്‍ നിരന്തരം ശ്രമിക്കുകയെന്നതാണ് വേണ്ടത്.'സെറ്റിയന്‍ പറഞ്ഞു.
Adjust Story Font
16

