ഡിബാല തിളങ്ങി, യുവന്റസിന് ഗംഭീരജയം

സൈനസൈറ്റിസിനെ തുടര്‍ന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെ കളിക്കാനിറങ്ങിയ യുവന്റസിനുവേണ്ടി ഡിബാല രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്...

MediaOne Logo

Web Desk

  • Updated:

    2020-01-16 02:05:34.0

Published:

16 Jan 2020 2:05 AM GMT

ഡിബാല തിളങ്ങി, യുവന്റസിന് ഗംഭീരജയം
X

ക്രിസ്റ്റ്യാനോ റെണോള്‍ഡോ ഇല്ലാതെ കോപ ഇറ്റാലിയ മത്സരത്തിനിറങ്ങിയ യുവന്റസിന് വമ്പന്‍ ജയം. ഉഡിനെസെയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പ്പിച്ചത്. അര്‍ജന്റീന താരം പൗലോ ഡിബാലയുടെ ഗംഭീര പ്രകടനമാണ് യുവന്റസിന് മികച്ച വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയില്‍ തന്നെ യുവന്റസ് ഉഡിനെസെക്ക് മുകളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു. പതിനാറാം മിനുറ്റില്‍ ഡിബാല നല്‍കിയ പാസ് നെഞ്ചില്‍ സ്വീകരിച്ച് ഹിഗ്വയിന്‍ ഗോളിലേക്ക് വലംകാല്‍കൊണ്ട് തൊടുത്തപ്പോള്‍ യുവന്റസ് ആദ്യ ഗോള്‍ നേടി. ഡിബാല ഹിഗ്വയിന്‍ സഖ്യത്തിന്റെ ഒത്തിണക്കം കാണിച്ചു തരുന്നതായിരുന്നു ആ ഗോള്‍.

ഫെഡ്രികോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡിബാല യുവന്റസിന്റെ ലീഡ് രണ്ട് ഗോളാക്കി മാറ്റി. 58ആം മിനുറ്റില്‍ ഡിബാല വളച്ച് വിട്ട പന്ത് പറന്നു ചാടി ഉഡിനെസ ഗോളി തൊട്ടുവെങ്കിലും ഗോളിലേക്ക് തന്നെ താഴ്ന്നിറങ്ങി. 62ആം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി ഡഗ്ലസ് കോസ്റ്റ ഗോളാക്കി മാറ്റിയതോടെ യുവന്റസ് ഏകപക്ഷീയമായ നാല് ഗോളിന്റെ ജയം ആഘോഷിച്ചു.

TAGS :

Next Story