Quantcast

പ്രീമിയര്‍ ലീഗില്‍ റഫറിമാര്‍ ചുവപ്പു കാര്‍ഡ് തീരുമാനിക്കുക വാറില്‍ നോക്കി  

കളിക്കിടയില്‍ റഫറിമാര്‍ കാണാതെ പോകുന്നതും ഉറപ്പിക്കാനാവാത്തതുമായ ഫൗളുകള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    18 Jan 2020 10:42 AM IST

പ്രീമിയര്‍ ലീഗില്‍ റഫറിമാര്‍ ചുവപ്പു കാര്‍ഡ് തീരുമാനിക്കുക വാറില്‍ നോക്കി  
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റഫറിമാര്‍ക്ക് കൂടുതല്‍ പിച്ചിനോട് ചേര്‍ന്നുള്ള വാര്‍ മോണിറ്റര്‍ ഉപയോഗിക്കാന്‍ നിര്‍ദേശം. മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് തീരുമാനങ്ങള്‍ക്ക് വാര്‍ മോണിറ്ററുകള്‍ റഫറിമാര്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്‌ബോളിലെ അധികാര നിര്‍ണ്ണയ സമിതിയായ പി.ജി.എം.ഒ.എല്ലാണ് തീരുമാനത്തിന് പിന്നില്‍.

സംശയമുള്ള തീരുമാനങ്ങള്‍ ഫീല്‍ഡ് റഫറി തന്നെ വാര്‍ മോണിറ്ററില്‍ നോക്കി ഉറപ്പിക്കണം. മത്സരത്തിനിടയിലെ കൈവിട്ട കളികളും ഗുരുതര ഫൗളുകളുമാണ് ഇത്തരത്തില്‍ വാര്‍ മോണിറ്ററിന്റെ സഹായത്തില്‍ നിരീക്ഷിക്കുക. അതേസമയം ഗോള്‍ നേടുന്നത് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കുന്നത് ഇപ്പോഴും വീഡിയോ അസിസ്റ്റ് റഫറിയായിരിക്കും തീരുമാനിക്കുക.

ये भी पà¥�ें- മില്ലീമീറ്റര്‍ കണക്കാക്കി വാര്‍ തീരുമാനിക്കണ്ട, ഫുട്‌ബോള്‍ നിയമം തന്നെ മാറും

കളിക്കിടയില്‍ റഫറിമാര്‍ കാണാതെ പോകുന്നതും ഉറപ്പിക്കാനാവാത്തതുമായ ഫൗളുകള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഫറിമാര്‍ക്ക് നേരിട്ട് കാണാനാവാത്ത ഫൗളുകളില്‍ കുറ്റക്കാരായ കളിക്കാര്‍ രക്ഷപ്പെടുകയായിരുന്നു നേരത്തെ പതിവ്. വാറിന്റെ വരവോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് നല്‍കുമ്പോഴും നേരിട്ട് ചുവപ്പുകാര്‍ഡ് നല്‍കേണ്ടി വരുമ്പോഴുമായിരിക്കും പ്രധാനമായും ഫീല്‍ഡ് റഫറിമാര്‍ വാര്‍ മോണിറ്ററിന്റെ സഹായം തേടുക.

ये भी पà¥�ें- വാര്‍ ഫുട്‌ബോളിനെ കൊല്ലുന്നുവെന്ന് മൗറീന്യോ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറിന്റെ അമിത സ്വാധീനം കളികളുടെ ഫലത്തെ പോലും മാറ്റിമറിക്കുന്നതിനെതിരെ നേരത്തേ വിമര്‍ശങ്ങളുയര്‍ന്നിരുന്നു. വാറിനെ അനുകൂലിച്ചിരുന്ന ഫുട്‌ബോള്‍ താരങ്ങളും പരിശീലകരുമടക്കം എതിര്‍ക്കുന്ന നിലപോലും വന്നു. ഇതിനിടെ ഒറ്റനോട്ടത്തില്‍ ഉറപ്പിക്കാനാവാത്ത ഓഫ്‌സൈഡ് പോലുള്ള തീരുമാനങ്ങളില്‍ ഫീല്‍ഡ് റഫറിമാരുടെ തീരുമാനമായിരിക്കും എടുക്കുകയെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.

TAGS :

Next Story