Quantcast

ജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

സീസണില്‍ ഇനിയുള്ള ആറ് മത്സരങ്ങളിലും മികച്ച ഫലമുണ്ടാക്കിയാലേ നിലവില്‍ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് നോക്കൗട്ടിലെത്താനാകൂ...

MediaOne Logo

Web Desk

  • Published:

    19 Jan 2020 7:50 AM IST

ജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്
X

ഐ.എസ്.എല്ലില്‍ നോക്കൗട്ടിനുള്ള എന്തെങ്കിലും സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങള്‍ ജയിക്കണം. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് തിരിച്ചുവരവിന്റെ സൂചനകള്‍ ബ്ലാസ്‌റ്റേഴ്‌സ് നല്‍കികഴിഞ്ഞു. ഇന്ന് ജംഷഡ്പൂര്‍ എഫ്.സിക്കെതിരായ മത്സരവും ജയിക്കാന്‍ തന്നെയാകും മഞ്ഞപടയുടെ ശ്രമം.

നിലവില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 14 പോയിന്റുമായാണ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ലീഗ് റൗണ്ടില്‍ ഇനി ആറ് മത്സരങ്ങള്‍ കൂടിയേ ബ്ലാസ്റ്റേഴ്‌സിനുള്ളൂ. ഇവയെല്ലാം ഫൈനല്‍ മത്സരങ്ങള്‍ പോലെ കളിക്കുകയേ ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ വഴിയുള്ളൂ. ഇക്കാര്യം ബ്ലാസ്റ്റേഴ്‌സ് കോച്ച് തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ജംഷഡ്പൂര്‍ എഫ്.സി പോയിന്റ് നിലയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് താഴെയാണ്. 11 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റാണ് ജംഷെഡ്പൂരിനുള്ളത്. നൗക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ജംഷഡ്പൂരിനും ജയമല്ലാതെ കുറുക്കുവഴികളില്ല. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിന് പോയിന്റ് നിലയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് മുന്നേറാനും സാധിക്കും. ജംഷഡ്പൂരിന്റെ തട്ടകമായ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരമെന്നത് അവര്‍ക്ക് അനുകൂലഘടകമാണ്.

ये भी पà¥�ें- ഹൈദരാബാദ് മുട്ടുകുത്തി; ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം

സമനിലകളും തോല്‍വിയുമായി കുഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലാണ് ഉണര്‍ന്നത്. ഹൈദരാബാദിനെ 5-1ന് തോല്‍പിച്ചതിന്റെ ആവേശം തൊട്ടടുത്ത കളിയിലേക്കും നീണ്ടു. പോയിന്റ് നിലയില്‍ ഒന്നാമതുള്ള എ.ടി.കെയെ അവരുടെ തട്ടകത്ത് പോയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചത്. അതുകൊണ്ടുതന്നെ ഇന്നത്തെ കളിയിലും ജയമല്ലാതൊന്നും മഞ്ഞപ്പട പ്രതീക്ഷിക്കുന്നില്ല.

TAGS :

Next Story