മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കി ലിവര്‍പൂള്‍; ബാഴ്സക്കും ബയേണിനും ജയം
മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബേണ്‍ലി അട്ടിമറിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. മറ്റ് ലീഗുകളില്‍ ബാഴ്സലോണയും യുവന്റസും ബയേണ്‍ മ്യൂണികും വിജയം കണ്ടു.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മിന്നും പ്രകടനമാണ് യുണൈറ്റഡിനെതിര ലിവര്‍പൂള്‍ പുറത്തെടുത്തത്. 14 ാം മിനിട്ടില്‍ വിര്‍ജില്‍ വാന്‍ഡൈക്ക് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. അധിക സമയത്ത് മുഹമ്മദ് സലാ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബേണ്‍ലി അട്ടിമറിച്ചു.

സ്പാനിഷ് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഏക ഗോളില്‍ ഗ്രാനഡയെ ബാഴ്സലോണ പരാജയപ്പെടുത്തി. ഇറ്റാലിയന്‍ ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യോനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ യുവന്റസ് പാര്‍മയെ തോല്‍പ്പിച്ചു. ജര്‍മന്‍ ലീഗില്‍ എതിരില്ലാത്ത നാല് ഗോളിന് ഹെര്‍ത്ത ബെര്‍ലിന്‍ എഫ്.സിക്കെതിരെ ബയേണ്‍ മ്യൂണിക് വിജയിച്ചു.

Adjust Story Font
16

