ക്രിസ്റ്റ്യാനോ ഗോളടിച്ചു, യുവന്റസ് കോപ ഇറ്റാലിയ സെമിയില്‍
കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ തന്റെ 13ആം ഗോളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റോമക്കെതിരെ തൊടുത്തത്....

മിന്നും ഫോം ക്രിസ്റ്റ്യാനോ തുടര്‍ന്നപ്പോള്‍ കോപ ഇറ്റാലിയയില്‍ റോമക്കെതിരെ യുവന്റസിന് ജയം. കഴിഞ്ഞ രാജ്യത്തിനും ക്ലബിനുമായിറങ്ങിയ 30 കളികളില്‍ 31 ഗോളുകളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം അടിച്ചുകൂട്ടിയത്. 3-1ന്റെ ജയത്തോടെ യുവന്റസ് കോപ ഇറ്റാലിയ സെമി ഫൈനലിലെത്തി.
ആദ്യ പകുതിയുടെ 26ആം മിനുറ്റില്‍ ഹിഗ്വയിന്റെ ക്രോസില്‍ നിന്ന് ക്രിസ്റ്റ്യാനോ നേടിയ ഗോളിലായിരുന്നു യുവന്റസ് മുന്നിലെത്തിയത്. ബെന്റാന്‍കറും(38') ബൊനൂച്ചിയും(45'+2) കൂടി ഗോളുകള്‍ നേടിയതോടെ കളി പകുതിയാകുമ്പോഴേക്കും യുവന്റസ് മൂന്ന് ഗോളിന്റെ ലീഡെടുത്തു.
രണ്ടാം പകുതിയുടെ തുടക്കത്തിലേ ഒരു ഗോള്‍തിരിച്ചടിച്ച് റോമ തിരിച്ചുവരവിന്റെ സാധ്യത തുറന്നു. ബോക്‌സിന്റെ അതിരിന് സമാന്തരമായി പന്തുമായി നീങ്ങിയ സെന്‍ഗ്വിസ് തൊടുത്ത ഷോട്ട് ബാറില്‍ തട്ടി താഴേക്ക് വന്ന് യുവന്റസ് ഗോളി ബഫണിന്റെ ദേഹത്തു തട്ടിയാണ് ഗോളായി മാറിയത്. ബഫണിന്റെ പേരില്‍ സെല്‍ഫ് ഗോളായിട്ടാണ് ഇത് രേഖപ്പെടുത്തപ്പെട്ടതെങ്കിലും ക്രഡിറ്റ് പൂര്‍ണ്ണമായും സെന്‍ഗ്വിസിന് അവകാശപ്പെട്ടതായിരുന്നു.
കോപ ഇറ്റാലിയ സെമിയില്‍ യുവന്റസ് എ.സി മിലാനെ നേരിടും.
Adjust Story Font
16

