ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവക്കെതിരെ
ബ്ലാസ്‌റ്റേഴ്‌സ് ജീവന്‍നിലനിര്‍ത്താന്‍ പോരാടുമ്പോള്‍ ഒന്നാമതെത്താനാണ് എഫ്.സി ഗോവ ഇറങ്ങുന്നത്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്.സി ഗോവയെ നേരിടും. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള ഗോവയ്ക്ക് ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്താനാവും. അതേ സമയം എട്ടാമതുള്ള ബ്ലാസ്റ്റേഴ്‌സിന് ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് സാധ്യതയുള്ളൂ.
ഇന്നത്തേതടക്കമുള്ള എല്ലാ കളികളും ജയിച്ചാല്‍ മാത്രംപോര മറ്റു ടീമുകള്‍ കണക്കൊപ്പിച്ച് തോറ്റാല്‍ മാത്രമേ കേരള ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. പരിശീലകന്‍ ഷട്ടോരി പറഞ്ഞതുപോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇനിയെല്ലാ മത്സരങ്ങളും ഫൈനലുകളാണ്. രണ്ടും കല്‍പിച്ച് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ആദ്യ പാദത്തില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തുകയാണ് ഗോവയുടെ ലക്ഷ്യം. 13 കളിയില്‍ 24 പോയിന്റുമായി മൂന്നാമതാണ് ഇപ്പോള്‍ ഗോവ. ഒരു പോയിന്റ് കൂടുതലുള്ള ബംഗളൂരുവാണ് ഒന്നാമത്.
Adjust Story Font
16

