ബ്ലാസ്‌റ്റേഴ്‌സ് പൊരുതി, എങ്കിലും ഫലം തോല്‍വി തന്നെ
ഇതോടെ ഐ.എസ്.എല്‍ നോക്കൗട്ടിലെത്താമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ മങ്ങലേറ്റു...

ഐ.എസ്.എല്ലില്‍ ഗോവ എഫ്.സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചെങ്കിലും 3-2ന് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങുകയായിരുന്നു.
അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഐ.എസ്.എല്ലില്‍ തിരിച്ചുവരവിനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമത്തിനാണ് ഗോവയില്‍ തിരിച്ചടിയേറ്റത്. ഹ്യൂഗോ ബോമസും(26', 83') ജാക്കി ചന്ദ് സിംങുമാണ്(45+1') ഗോവക്കായി ഗോള്‍ നേടിയത്. മെസിയും(53'), ഒഗ്‌ബെച്ചെയും(69') ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍ മടക്കി.
പന്തടക്കത്തിലും പാസ് കൃത്യതയിലുമെല്ലാം എതിരാളികളേക്കാള്‍ ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നില്‍. ആവശ്യമായ സമയത്ത് ഗോള്‍ നേടിയും അല്ലാത്തപ്പോള്‍ പിന്‍വലിഞ്ഞും തന്ത്രപരമായ ചാമ്പ്യന്മാരുടെ കളിയാണ് എഫ്.സി ഗോവ നടത്തിയത്.
ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചതോടെ ഗോവ എഫ്.സി ഐ.എസ്.എല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. 14 കളികളില്‍ നിന്നും 27 പോയിന്റാണ് ഗോവക്കുള്ളത്. കേരള ബ്ലാസ്‌റ്റേഴ്‌സ് 14 കളികളില്‍ നിന്നും അത്ര തന്നെ പോയിന്റുമായി എട്ടാം സ്ഥാനത്താണുള്ളത്.
Adjust Story Font
16

