Quantcast

ഇറ്റാലിയന്‍ ലീഗില്‍ മൈതാനമധ്യത്തു നിന്നും ഒരു വണ്ടര്‍ ഗോള്‍

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗായ സീരി എയില്‍ അറ്റ്‌ലാന്റ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്ക് ടോറിനോയെ തകര്‍ത്ത മത്സരത്തിനിടെയാണ് വണ്ടര്‍ ഗോള്‍ പിറന്നത്...

MediaOne Logo

Web Desk

  • Published:

    26 Jan 2020 3:02 PM GMT

ഇറ്റാലിയന്‍ ലീഗില്‍ മൈതാനമധ്യത്തു നിന്നും ഒരു വണ്ടര്‍ ഗോള്‍
X

എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് അറ്റ്‌ലാന്റ എഫ്.സി ടോറിനോയെ തകര്‍ത്തത്. സ്വന്തം മൈതാനത്ത് വെച്ച് ടോറിനോയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. അറ്റ്‌ലാന്റയുടെ സ്ലൊവേനിയന്‍ താരം ജോസിപ് ഇലിസികാണ് ഹാട്രിക്കും വണ്ടര്‍ ഗോളുമായി കളിയില്‍ തിളങ്ങിയത്.

രണ്ടാം പകുതിയിലായിരുന്നു ഇലിസിക്കിന്റെ വണ്ടര്‍ ഗോള്‍. സ്വന്തം പകുതിയില്‍ ലഭിച്ച ഫ്രീ കിക്ക് എടുക്കാന്‍ പോയതായിരുന്നു ടോറിനോ കീപ്പര്‍ സിരിഗു. ഗോളി എടുത്ത ഫ്രീകിക്ക് അറ്റ്‌ലാന്റ താരം ഹെഡ് ചെയ്ത് മൈതാന മധ്യത്തേക്ക് വിട്ടു. ഈ പന്ത് ടോറിനോ താരത്തിന്റെ കയ്യില്‍ കൊണ്ടതോടെ റഫറി അറ്റ്‌ലാന്റക്ക് അനുകൂലമായി ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു.

അപ്പോഴും സിരിഗു ടോറിനോ പോസ്റ്റിനടുത്തേക്ക് പോലും എത്തിയിരുന്നില്ല. ഈ നിമിഷത്തെ അവസരം മനസിലാക്കി ഇലിസിക് അല്‍പം പോലും വൈകാതെ ഫ്രീകിക്ക് ഗോള്‍ പോസ്റ്റിലേക്ക് നീട്ടിയടിക്കുകയായിരുന്നു. ടോറിനോ ഗോളിക്ക് ഒരവസരം പോലും നല്‍കാതെ പന്ത് വലയിലെത്തുകയും ചെയ്തു.

വൈകാതെ ഇലിസികിന്റെ വണ്ടര്‍ ഗോള്‍ വൈറലാവുകയും ചെയ്തു.

TAGS :

Next Story