മെസി തെരഞ്ഞെടുത്ത അഞ്ച് മികച്ച താരങ്ങളില്‍ മെസിയും റൊണാള്‍ഡോയുമില്ല
കരിയറിലെ അവസാന പാദത്തിലായ തന്നേയും ക്രിസ്റ്റ്യാനോയേയും ഒഴിവാക്കിയാണ് മെസി ലോകത്തെ മികച്ച അഞ്ച് ഫുട്‌ബോള്‍ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്...

ലോകത്തെ ഏറ്റവും മികച്ച അഞ്ച് ഫുട്‌ബോള്‍ താരങ്ങളെ ലയണല്‍ മെസി തെരഞ്ഞെടുത്തു. ആ പട്ടികയില്‍ നിന്നും സ്വയം ഒഴിഞ്ഞു നിന്ന മെസി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആദ്യ അഞ്ചില്‍ വരില്ലെന്ന് വ്യക്തമാക്കി. സ്പാനിഷ് പത്രമായ മാര്‍കയോടാണ് മെസി മികച്ച അഞ്ച് താരങ്ങള്‍ ആരെന്ന് വ്യക്തമാക്കിയത്.
ये à¤à¥€ पà¥�ें- 10 വര്‍ഷങ്ങള്‍ക്കപ്പുറം ഇന്നാണ് മെസി ആദ്യമായി ബാലണ്‍ ഡി ഓര്‍ ഉയര്‍ത്തിയത്
ആറ് തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള മെസിക്ക് തന്നെയായിരുന്നു അവസാനത്തെ ബാലണ്‍ ഡി ഓറും. ഒമ്പത് വര്‍ഷക്കാലം സ്പാനിഷ് ലീഗ് ഒന്നിച്ച് അടക്കി ഭരിച്ചിരുന്ന മെസിയും റൊണാള്‍ഡോയും ഇപ്പോള്‍ കരിയറിന്റെ അവസാന പാദത്തിലാണ്. ഇത് ഉള്‍കൊണ്ടുകൊണ്ടാണ് അര്‍ജന്റൈന്‍ താരത്തിന്റെ തെരഞ്ഞെടുപ്പ്.
ബാഴ്‌സലോണയിലെ സഹതാരം ലൂയി സുവാരസ്, മുന്‍ ബാഴ്‌സതാരം നെയ്മര്‍, അര്‍ജന്റീനയിലെ സഹ താരം സെര്‍ജിയോ അഗ്യൂറോ, ഫ്രഞ്ച് മിന്നല്‍ വേഗക്കാരന്‍ കെയ്‌ലിയന്‍ എംബപെ, ബെല്‍ജിയന്‍ പ്ലേമേക്കര്‍ ഈഡന്‍ ഹസാര്‍ഡ് എന്നിവരാണ് മെസിയുടെ പട്ടികയിലെ മികച്ച താരങ്ങള്‍.
Adjust Story Font
16

