ലിയോ ആഗ്രഹിക്കുന്ന അത്രയും കാലം അദ്ദേഹത്തിന് കളിക്കാനാകുമെന്ന് മുന്‍ ബാഴ്സ സൂപ്പര്‍ താരം
സീസണിന്റെ മധ്യത്തില്‍ ബാഴ്‌സലോണ മാനേജറെ പുറത്താക്കിയത് നിര്‍ഭാഗ്യകരമാണെന്നും മാഷെറാനോ

മെസി ആഗ്രഹിക്കുന്ന അത്രയും കാലം അദ്ദേഹം കളിക്കാനാകുമെന്ന് എട്ട് സീസണില്‍ ബാഴ്‌സയോടൊപ്പം പന്ത് തട്ടിയ അര്‍ജന്റീനിയന്‍ താരം മാഷെറാനോ. ലിയോയുടെ കളി അതുല്യമാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ആഗ്രഹിക്കുന്ന അത്രയും കാലം കളിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിലവില്‍ വിജയം കണ്ടെത്താനാവാതെ കിതക്കുകയാണ് മെസിയുടെ ബാഴ്സ. മുന്‍ മാനേജര്‍ വാല്‍വര്‍ദയെ പുറത്താക്കി സെറ്റ്യാന്‍ ചുമതലയേറ്റിട്ടും ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ ബാഴ്സക്കാവുന്നില്ല. അവസാന മത്സരത്തില്‍ വലന്‍സിയയുമായി എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു.

എന്നാല്‍ സീസണിന്റെ മധ്യത്തില്‍ ബാഴ്‌സലോണ മാനേജറെ പുറത്താക്കിയത് നിര്‍ഭാഗ്യകരമാണെന്നും മാഷെറാനോ പറഞ്ഞു. സീസണിന്റെ മധ്യത്തില്‍ മാനേജറെ പുറത്താക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് ടീമിന് പുതിയ വെല്ലുവിളി ഉയര്‍ത്തും. എന്നാല്‍ ഇതെല്ലാം ബാഴ്സ മാനേജ്മെന്റിന്റെ കൈകളിലാണെന്നും അദ്ദഹം കൂട്ടിചേര്‍ത്തു.
Adjust Story Font
16

