റയല്‍ മാഡ്രിഡ് കോപ ഡെല്‍ റേ ക്വാര്‍ട്ടറില്‍
വരാനെ, ലൂക്കസ്, വിനീഷ്യസ് ജൂനിയര്‍, കരിം ബെന്‍സെമ എന്നിവരാണ് റയലിനായി ഗോള്‍ നേടിയപ്പോള്‍ കളം നിറഞ്ഞ് കളിച്ച് മത്സരം റയലിന്‍റെ വരുതിയിലാക്കിയത് ടോണി ക്രൂസായിരുന്നു...

റയല്‍ സരഗോസയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ് കോപ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍. വരാനെ, ലൂക്കസ്, വിനീഷ്യസ് ജൂനിയര്‍, കരിം ബെന്‍സെമ എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്.
കളി തുടങ്ങി ആറു മിനുറ്റ് ആകുമ്പോഴേക്കും റയല്‍ വരാനെയുടെ ഗോളിലൂടെ മുന്നിലെത്തി. ടോണി ക്രൂസ് വേഗത്തിലെടുത്ത ഷോര്‍ട്ട് കോര്‍ണര്‍ ഡാനി കര്‍വജാലിലൂടെ വരാനെയിലെത്തുകയും വരാനെ ഗോള്‍ നേടുകയുമായിരുന്നു.
ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് താരങ്ങളുടെ ആഘോഷംആദ്യം ഗോള്‍ നേടിയതോടെ റയല്‍ മാഡ്രിഡ് കളി വരുതിയിലാക്കി. ജെയിംസ് റോഡ്രിഗസിന് വൈകാതെ റയലിന്റെ ലീഡ് ഇരട്ടിയാക്കാന്‍ അവസരംലഭിച്ചെങ്കിലും പാഴായി. കളം നിറഞ്ഞു കളിച്ച ക്രൂസിലൂടെ തന്നെയായിരുന്നു രണ്ടാം ഗോളും റയല്‍ നേടിയത്. 32ആം മിനുറ്റില്‍ ക്രൂസിന്റെ മനോഹരമായ പാസ് ലൂക്കസ് വാസ്‌ക്വസ് ഗോളാക്കി മാറ്റി.
കളിതീരാന്‍ ഇരുപത് മിനുറ്റോളം ശേഷിക്കെ ജെയിംസ് റോഡ്രിഗസിനൊപ്പം ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവില്‍ വിനീഷ്യസ് ജൂനിയറിന്റെ ശാന്തമായ ഫിനിഷിംങ്. 78ആം മിനുറ്റില്‍ ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പകരക്കാരനായിറങ്ങിയ കരിം ബെന്‍സമ ഗോള്‍ പട്ടികയില്‍ സ്വന്തം പേരും കുറിച്ചു.
Adjust Story Font
16

