Quantcast

അഞ്ച് ഗോള്‍ ജയത്തോടെ ബാഴ്‌സലോണ കോപ ഡെല്‍ റേ ക്വാര്‍ട്ടറില്‍

ഇരട്ട ഗോള്‍ നേടിയ മെസി സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്കുവേണ്ടി 500 വിജയങ്ങള്‍ തികക്കുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി...

MediaOne Logo

Web Desk

  • Published:

    31 Jan 2020 11:16 AM IST

അഞ്ച് ഗോള്‍ ജയത്തോടെ ബാഴ്‌സലോണ കോപ ഡെല്‍ റേ ക്വാര്‍ട്ടറില്‍
X

ഏകപക്ഷീയമായ അഞ്ച് ഗോള്‍ ജയത്തോടെ ബാഴ്‌സലോണ കോപ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍. നൗകാമ്പില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് ലേഗന്‍സിനെ മെസിയും ബാഴ്‌സയും തകര്‍ത്തുകളഞ്ഞത്.

ലാ ലിഗയില്‍ വലന്‍സിയയോട് തോറ്റതിനുള്ള സ്വന്തം കാണികളോട് പ്രായശ്ചിത്തം ചെയ്യാനുറച്ചായിരുന്നു ബാഴ്‌സ ഇറങ്ങിയത്. കളി തുടങ്ങി നാല് മിനുറ്റ് പൂര്‍ത്തിയാകും മുമ്പേ ഗ്രീസ്മാനിലൂടെ ബാഴ്‌സ ആദ്യ വെടി പൊട്ടിച്ചു. പിന്നാലെ വരുന്ന ഗോളുകളുടെ ഒരു സൂചന മാത്രമായിരുന്നു അത്.

ആദ്യ പകുതി അവസാനിക്കും മുമ്പേ ക്ലെമന്റ് ലെന്‍ഗ്ലെറ്റ് ബാഴ്‌സയുടെ മുന്‍തൂക്കം ഇരട്ടിയാക്കി. സീസണില്‍ ആദ്യമായി കോപ ഡെല്‍ റേയില്‍ കളിക്കാനിറങ്ങിയ മെസിയുടെ രണ്ടാം പകുതിയിലെ ഇരട്ടഗോളുകളും അര്‍തര്‍ മെലോയുടെ 77ആം മിനുറ്റിലെ ഗോളും കൂടിയായപ്പോള്‍ ബാഴ്‌സയുടെ ജയം പൂര്‍ത്തിയായി.

ഈ ജയത്തോടെ ബാഴ്‌സലോണ ജേഴ്‌സിയില്‍ 500 ജയമെന്ന റെക്കോഡും മെസി സ്വന്തമാക്കി. 32കാരനായ മെസി ഇനിയും സ്പാനിഷ് ലീഗിലെ ഈ റെക്കോഡ് തിരുത്തിക്കൊണ്ടിരിക്കുമെന്ന് തീര്‍ച്ച. 710 കളികളില്‍ ബാഴ്‌സലോണക്കുവേണ്ടി കളിച്ചപ്പോഴാണ് മെസി അഞ്ഞൂറ് വിജയങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ബാഴ്‌സലോണക്ക് പുറമേ റയല്‍ മാഡ്രിഡ്, ഗ്രാനെഡ, വില്ലാ റയല്‍, റയല്‍ സോസിഡാസ് എന്നിവരാണ് കോപ ഡെല്‍ റേ ക്വാര്‍ട്ടറിലെത്തിയത്. ഇന്നാണ് ക്വാര്‍ട്ടറില്‍ ആരെല്ലാം തമ്മിലാണ് ഏറ്റുമുട്ടുകയെന്ന് തീരുമാനിക്കാനുള്ള നറുക്കെടുപ്പ്.

TAGS :

Next Story