Quantcast

മെസിയെ വാനോളം പുകഴ്ത്തി നെയ്മര്‍, എംബപെ ഫുട്‌ബോള്‍ പ്രതിഭാസം

ഫിഫക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്മറിന്റെ പരാമര്‍ശങ്ങള്‍...

MediaOne Logo

Web Desk

  • Published:

    6 Feb 2020 3:35 AM GMT

മെസിയെ വാനോളം പുകഴ്ത്തി നെയ്മര്‍, എംബപെ ഫുട്‌ബോള്‍ പ്രതിഭാസം
X

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ പുകഴ്ത്തി ബ്രസീല്‍ താരം നെയ്മര്‍. താന്‍ കണ്ടതില്‍ വെച്ച് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച കളിക്കാരന്‍ മെസിയാണ് എന്നായിരുന്നു ഫിഫക്ക് നല്‍കിയ അഭിമുഖത്തില്‍ നെയ്മറിന്റെ പരാമര്‍ശം. സഹതാരം എംബപെ ഒരു പ്രതിഭാസമാണെന്നും നെയ്മര്‍ പറഞ്ഞു.

മെസിയോടൊപ്പം കളിക്കാനായത് സമാനതകളില്ലാത്ത അനുഭവമായിരുന്നു. മെസിയും താനും അടുത്ത സുഹൃത്തുക്കളാണെന്നും നെയ്മര്‍ പറഞ്ഞു. ബാഴ്‌സലോണയില്‍ നാല് വര്‍ഷക്കാലമാണ് മെസിയും നെയ്മറും ഒരുമിച്ച് കളിച്ചിരുന്നത്. ഇക്കാലത്ത് ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലും ക്ലബ് ലോകകപ്പിലുമായി എട്ട് കിരീടങ്ങളാണ് ബാഴ്‌സ നേടിയത്.

മെസിയും നെയ്മറും

പി.എസ്.ജിയിലെ സഹതാരം കെയ്‌ലിയന്‍ എംബപെയേയും നെയ്മര്‍ പുകഴ്ത്തി. ഇപ്പോള്‍ 20 വയസ് മാത്രമുള്ള എംബപെക്ക് ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള പ്രതിഭയുണ്ടെന്നു പറഞ്ഞ നെയ്മര്‍ എംബപെയെ പ്രതിഭാസമെന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിനൊപ്പം കളിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്നും നെയ്മര്‍ പറഞ്ഞു.

നെയ്മറും എംബപെയും

ഇപ്പോഴത്തെ ടീമായ പി.എസ്.ജിയാണോ കളിച്ചതില്‍ വെച്ച് ഏറ്റവും ശക്തമായ ടീമെന്ന ചോദ്യത്തിനും നെയ്മര്‍ മറുപടി നല്‍കി. 'ഏറ്റവും ശക്തമെന്ന് പറയാനാകില്ല. എന്നാല്‍ വ്യത്യസ്ഥമായ സാഹചര്യങ്ങള്‍ എന്നെ കൂടുതല്‍ ആത്മവിശ്വാസമുള്ളയാളാക്കി മാറ്റുന്നുണ്ട്. അത് കളി മെച്ചപ്പെടുത്താനും സഹായിക്കുന്നു' എന്നായിരുന്നു നെയ്മര്‍ പറഞ്ഞത്.

TAGS :

Next Story