പ്രതിസന്ധി കൂടുന്നു, ബാഴ്‌സലോണ കോപ ഡെല്‍ റേയില്‍ നിന്നും പുറത്ത്
94ആം മിനുറ്റില്‍ വില്യംസിന്റെ ഹെഡറാണ് കോപ ഡെല്‍ റേ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയുടെ ഹൃദയം തകര്‍ത്തത്. 4-3നായിരുന്നു റയല്‍ മാഡ്രിഡ് റയല്‍ സോസിഡാസിനോട് തോറ്റത്...

ആഭ്യന്തരപ്രശ്‌നങ്ങളുടെ നട്ടം തിരിയുന്ന ബാഴ്‌സലോണയുടെ എരിതീയിലേക്ക് എണ്ണയൊഴിച്ച് അത്‌ലറ്റികോ ബില്‍ബാവോ. കോപ ഡെല്‍റേ ക്വാര്‍ട്ടറില്‍ 94ആം മിനുറ്റിലെ ഗോളിലാണ് ബാഴ്‌സലോണയെ മറികടന്ന് അത്‌ലറ്റികോ ബില്‍ബാവോ വിജയിച്ചത്. ബാഴ്‌സലോണയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പ്രതിഫലം കൂടിയായി ഈ മത്സരഫലം.
വില്യംസ് ഗോളടിച്ചപ്പോള്‍ നിരാശയോടെ മെസിബാഴ്സലോണ സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ എറിക് അബിദാലിന്റെ വിമര്‍ശങ്ങളോട് മെസി പരസ്യമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് ക്ലബിനകത്തെ പ്രശ്‌നങ്ങള്‍ പുറത്തായത്. ബാഴ്‌സലോണ താരങ്ങളും കോച്ച് വാല്‍വെര്‍ദയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അതുകൊണ്ടാണ് പരിശീലകനെ മാറ്റിയതെന്നുമായിരുന്നു അബിദാല്‍ പറഞ്ഞത്.
ये à¤à¥€ पà¥�ें- ബാഴ്‌സലോണയുടെ പാളയത്തില്‍ പട
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അബിദാലിന് മെസി മറുപടി നല്‍കിയത്. കളിക്കാരെ കുറ്റം പറയാതെ സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അബിദാല്‍ തയ്യാറാകണമെന്നായിരുന്നു മെസിയുടെ പ്രതികരണം.
ഇതിന് ശേഷം ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍മോത്യു മെസിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം സ്‌പോര്‍ടിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അബിദാല്‍ മാറേണ്ടതില്ലെന്നാണ് ബര്‍മോത്യുവിന്റെ നിലപാട്. 2021 വരെയാണ് മെസിക്ക് ബാഴ്‌സലോണയുമായി കരാറുള്ളത്. ഇതിനിടെ മെസി ബാഴ്‌സവിടുന്നുവെന്നും മാഞ്ചസ്റ്റര്‍ സിറ്റി അടക്കമുള്ള ക്ലബുകള്‍ ശ്രമം ആരംഭിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ കുഴപ്പങ്ങളുടെ ആഴം കൂട്ടുന്നതാണ് കോപ ഡെല്‍റേയില്‍ നിന്നും ബാഴ്‌സലോണയുടെ പുറത്താവല്‍.
ये à¤à¥€ पà¥�ें- മെസി ബാഴ്‌സലോണ വിടുമോ? കണ്ണും നട്ട് മാഞ്ചസ്റ്റര്‍ സിറ്റി
റയലും പുറത്ത്
കോപ ഡെല്‍ റേയില്‍ നിന്നും ബാഴ്‌സലോണയും റയല്‍ മാഡ്രിഡും പുറത്തായി. 65 വര്‍ത്തിനിടെ ആദ്യമായാണ് ബാഴ്‌സലോണയും റയല്‍മാഡ്രിഡും ഒരേ ദിവസം കോപ ഡെല്‍റേയില്‍ നിന്നും പുറത്താവുന്നത്.റയല്‍സോസിഡാസിനോട് 4-3ന് തോറ്റാണ് റയലിന്റെ മടക്കം.
അലക്‌സാണ്ടര്‍ ഇസാക്കിന്റെ ഇരട്ട ഗോളുകളും മാര്‍ടിന്‍ ഒഡെഗാര്‍ഡിന്റെയും മൈക്കേല്‍ മെരിനോയുടേയും ഗോളുകളുമാണ് റയല്‍ സോസിഡാസിന് വിജയമൊരുക്കിയത്. റയല്‍ മാഡ്രിഡിന്റെ 21 മത്സരങ്ങളുടെ തോല്‍വിയറിയാത്ത ജൈത്രയാത്രയാണ് റയല്‍ സോസിഡാസ് അവസാനിപ്പിച്ചത്.
1955 മെയ് 29നായിരുന്നു അവസാനമായി റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഒരുമിച്ച് പുറത്തായത്. അന്ന് സെമിയില്‍ റയലിനെ സെവില്ലയും ബാഴ്‌സയെ അത്‌ലറ്റിക് ക്ലബുമാണ് തോല്‍പിച്ചത്. 2009-10 സീസണ് ശേഷം ആദ്യമായാണ് കോപ ഡെല്‍റേ സെമി ബാഴ്‌സലോണയോ റയല്‍മാഡ്രിഡോ ഇല്ലാതെ കളിക്കുന്നത്.
Adjust Story Font
16

