Quantcast

മെസി പോയാല്‍ ബാഴ്‌സക്ക് എന്ത് സംഭവിക്കും? പെപ് ഗ്വാര്‍ഡിയോള പറയുന്നു

മെസി ബാഴ്‌സ വിട്ടാല്‍ എത്താന്‍ സാധ്യതയുള്ള ക്ലബുകളില്‍ മുന്നിലാണ് പെപിന്റെ മാഞ്ചസ്റ്റര്‍ സിറ്റി. പെപ് ബാഴ്‌സലോണയെ പരിശീലിപ്പിച്ച കാലത്താണ് മെസി ലോകോത്തര താരമായി ഫുട്‌ബോളില്‍ ഉദിച്ചുയര്‍ന്നതും...

MediaOne Logo

Web Desk

  • Published:

    7 Feb 2020 4:22 AM GMT

മെസി പോയാല്‍ ബാഴ്‌സക്ക് എന്ത് സംഭവിക്കും? പെപ് ഗ്വാര്‍ഡിയോള പറയുന്നു
X

ബാഴ്‌സലോണ യൂത്ത്ടീമില്‍ കളിച്ച് വളര്‍ന്ന് ബാഴ്‌സലോണക്കു വേണ്ടി 263 മത്സരങ്ങള്‍ കളിച്ച് പിന്നീട് ബാഴ്‌സലോണ ബി ടീമിനേയും സീനിയര്‍ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട് പെപ് ഗ്വാര്‍ഡിയോള. ബാഴ്‌സലോണയെ അടുത്തറിയാവുന്ന പെപ് തന്നെ നിലവിലെ പ്രതിസന്ധിയില്‍ മെസി ക്ലബ് വിട്ടാല്‍ എന്തു സംഭവിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുന്നു.

മെസി പോയാല്‍ ബാഴ്‌സലോണ ആകെ പതറിപോകുമെന്ന് 2008 മുതല്‍ 2012 വരെ ബാഴ്‌സലോണ പരിശീലകനായിരുന്ന പെപ് ഗ്വാര്‍ഡിയോള മുന്നറിയിപ്പ് നല്‍കുന്നു. 2018ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന് സമാനമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ये भी पà¥�ें- മെസി ബാഴ്‌സലോണ വിടുമോ? കണ്ണും നട്ട് മാഞ്ചസ്റ്റര്‍ സിറ്റി

'ഈ കളിക്കാര്‍ അതാത് ക്ലബുകള്‍ക്ക് വളരെ പ്രധാനമാണ്. മെസി ബാഴ്‌സ വിട്ടാല്‍ അവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. അത് ഒഴിവാക്കാനാവാത്തതാണ്. ഓരോ സീസണിലും ക്ലബുകള്‍ക്കായി 40-50 ഗോളുകള്‍ നേടുന്നവരാണിവര്‍' പെപ് ഗ്വാര്‍ഡിയോള ഓര്‍മ്മിപ്പിക്കുന്നു. ഒമ്പത് സീസണില്‍ റയല്‍ മാഡ്രിഡിനായി കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 450 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഓരോ സീസണിലും ശരാശരി നോക്കിയാല്‍ അമ്പത് ഗോളുകള്‍. 131 അസിസ്റ്റ് വേറെയും.

ये भी पà¥�ें- പ്രതിസന്ധി കൂടുന്നു, ബാഴ്‌സലോണ കോപ ഡെല്‍ റേയില്‍ നിന്നും പുറത്ത്

കഴിഞ്ഞ സീസണില്‍ മൂന്നാമതായാണ് റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ ഫിനിഷ് ചെയ്തത്. ആകെ അടിച്ചത് 63 ഗോളുകള്‍. ക്രിസ്റ്റിയാനോ ഉണ്ടായിരുന്ന അവസാന സീസണില്‍ ക്ലബ് നേടിയത് 94 ഗോളുകളായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും അവര്‍ പ്രീ ക്വാര്‍ട്ടറില്‍ അയാക്‌സിനോട് തോറ്റ് പുറത്തായി. നേരത്തെ അഞ്ചില്‍ നാല് തവണയും ചാമ്പ്യന്‍സ് ലീഗ് നേടിയവരായിരുന്നു റയല്‍ മാഡ്രിഡ്.

അത്രത്തോളമോ ഒരുപടി കൂടുതലോ ആണ് മെസിയും ബാഴ്‌സലോണയും തമ്മിലുള്ള ബന്ധം. 711 കളികളില്‍ ബാഴ്‌സലോണക്കുവേണ്ടി ഇറങ്ങിയ മെസി നേടിയത് 622 ഗോളുകള്‍. അസിസ്റ്റാകട്ടെ 256 എണ്ണവും. 2009-10 സീസണ്‍ മുതല്‍ ഓരോ വര്‍ഷവും 41 മുതല്‍ 73 ഗോളുകള്‍ വരെ മെസി ബാഴ്‌സലോണക്കായി നേടുന്നുണ്ട്. ഈ സീസണില്‍ അഞ്ച് കളികളില്‍ പരിക്ക് മൂലം മെസിക്ക് കളിക്കാനായിട്ടില്ല. എന്നിട്ടും മെസിയാണ് ടോപ് സ്‌കോറര്‍(14 ഗോള്‍). ഒപ്പം ഏറ്റവും കൂടുതല്‍ അസിസ്റ്റുകളും(8) മെസിയുടെ പേരിലാണ്.

TAGS :

Next Story