ഗോളടിക്കാന്‍ മറന്ന ഗോകുലത്തിന് തോല്‍വി
മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുത്ത ഗോകുലം കേരള എഫ്.സിക്ക് പക്ഷേ ഗോള്‍ നേടാനായില്ല. 49ആം മിനുറ്റില്‍ നേടിയ ഗോളോടെ റിയല്‍ കശ്മീര്‍

ഐ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. എതിരില്ലാത്ത ഒരുഗോളിന് റിയല്‍ കശ്മീര്‍ എഫ്.സിയോടാണ് ഗോകുലം തോറ്റത്. ജയത്തോടെ റിയല്‍ കശ്മീര്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
മത്സരത്തിലുടനീളം മികച്ച മുന്നേറ്റമാണ് ഗോകുലം എഫ്.സി നടത്തിയത്. എന്നാല്‍ റിയല്‍ കശ്മീര്‍ എഫ്.സിയുടെ പ്രതിരോധം തകര്‍ത്ത് ഗോള്‍വല കുലുക്കാന്‍ ഗോകുലത്തിന്റെ മുന്നേറ്റ നിരക്കായില്ല. ആത്മവിശ്വാസത്തോടെ കളിച്ച റിയല്‍ കശ്മീര്‍ എഫ്.സി 49ആം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോള്‍ നേടി. മേസണ്‍ റോബര്‍ട്‌സാണ് കശ്മീരിന്റെ വിജയഗോള്‍ നേടിയത്.
ജയത്തോടെ ഒമ്പത് കളികളില്‍ നിന്ന് 15 പോയിന്റോടെ റിയല്‍ കശ്മീര്‍ എഫ്.സി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. പത്ത് കളിയില്‍ നിന്ന് 14 പോയിന്റുള്ള ഗോകുലം കേരള എഫ്.സി അഞ്ചാംസ്ഥാനത്താണ്. 12ന് ചെന്നൈ സിറ്റി എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
Adjust Story Font
16

