ഗോകുലം ഇന്ന് ചെന്നൈ സിറ്റിക്കെതിരെ
ഇന്ന് ജയിക്കുന്ന ടീമിന് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനാകും.

ഐ ലീഗില്‍ ഗോകുലം കേരളാ എഫ്.സി ഇന്നിറങ്ങും. ചെന്നൈയാണ് എതിരാളി. പോയിന്റ് നിലയില്‍ ഗോകുലം ഏഴാമതും ചെന്നൈ സിറ്റി അഞ്ചാം സ്ഥാനത്തുമാണുള്ളത്. രാത്രി എഴിന് ചെന്നൈയിലാണ് മത്സരം
സ്വന്തം തട്ടകത്തില്‍ ഗോകുലം ചെന്നൈ സിറ്റിയോട് 2-3ന് തോറ്റിരുന്നു. തോല്‍വിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനാകും ഗോകുലത്തിന്റെ ശ്രമം. ഇന്ന് ജയിക്കുന്ന ടീം രണ്ടാം സ്ഥാനത്തെത്തും.

അടുത്തവര്‍ഷം മുതല്‍ രണ്ട് കോര്‍പറേറ്റ് ടീമുകളെ കളിപ്പിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ യോഗത്തില്‍ ധാരണയായി. രജിസ്റ്റര്‍ ചെയ്യുന്ന കളിക്കാരുടെ എണ്ണം 35ല്‍നിന്ന് 30 ആക്കും.
Next Story
Adjust Story Font
16

