സിദാന്റെ കാറിടിക്കാനും വേണം ഒരു യോഗം!
സ്വന്തം കാറില്‍ ഇടിച്ച സിദാനൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഇഗ്നാസിയോയുടെ സെല്‍ഫി കണ്ടാല്‍ ആര്‍ക്കും തോന്നും സിദാന്റെ കാറിടിക്കാനും വേണം ഒരു യോഗമെന്ന്...

റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനെദിന്‍ സിദാന്റെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. റയല്‍ മാഡ്രിഡ് താരങ്ങളുടെ പരിശീലനത്തിനായി പോകും വഴിയായിരുന്നു അപകടം. ഇടിച്ചത് സിദാനാണെന്ന് മനസിലായതോടെ സിദാന്‍ ഇടിച്ച കാറിലെ ഡ്രൈവര്‍ ഒരു സെല്‍ഫിയെടുത്ത് പിരിഞ്ഞു.
മാഡ്രിഡില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. സിദാന്റെ ഓഡി Rs6 കാര്‍ സ്പാനിഷ് ബിസിനസുകാരനായ ഇഗ്നാസിയോ ഫെര്‍ണാണ്ടസിന്റെ ഓഡി Q4 കാറുമായാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോവുകയായിരുന്ന ഇഗ്നാസിയോ ബ്രേക്ക് ചവിട്ടിയപ്പോള്‍ സിദാന്റെ കാര്‍ പിന്നിലിടിക്കുകയായിരുന്നു.
ഇഗ്നാസിയോ സിദാനൊപ്പംഅപകടം നടന്നെന്ന് മനസിലാക്കിയതോടെ വഴിയോരത്തേക്ക് നിര്‍ത്തിയ ശേഷം ഇഗ്നാസിയോ പുറത്തിറങ്ങി. അപ്പോള്‍ തന്നെ ഒരു കാര്‍ വേഗത്തില്‍ പോകുന്നത് കണ്ടു. ഇതോടെ അപകടമുണ്ടാക്കിയ കാറാകും അതെന്നാണ് കരുതിയതെന്ന് 44കാരനായ ഇഗ്നാസിയോ കരുതി. എന്നാല്‍ സിദാന്‍ കാര്‍ വഴിയോരത്തേക്ക് അടുപ്പിച്ചിട്ടുണ്ടായിരുന്നു.
തന്റെ കാറില്‍ ഇടിച്ച വാഹനം ഓടിച്ചിരുന്നത് സിദാനാണെന്ന് മനസിലായതോടെ ആശ്വാസമാണ് ഫര്‍ണ്ണിച്ചര്‍ കട നടത്തുന്ന ഇഗ്നാസിയോക്ക് തോന്നിയത്. ആവശ്യമെങ്കില്‍ ഇന്‍ഷുറന്‍സ് തുക ആവശ്യത്തിലേറെ നല്‍കാന്‍ കഴിവുള്ളയാളാണല്ലോ എന്നോര്‍ത്തായിരുന്നു ആദ്യത്തെ ആശ്വാസം. താന്‍ അല്‍പം ധൃതിയില്‍ ബ്രേക്ക് ചവിട്ടിപോയെന്ന് ഇഗ്നാസിയോ പറഞ്ഞപ്പോള്‍ തെറ്റ് തന്റെ ഭാഗത്തുമുണ്ടെന്നും മറ്റു ചില കാര്യങ്ങള്‍ ആലോചിച്ച് ശ്രദ്ധമാറിയതുകൊണ്ടാണ് അപകടമുണ്ടായതെന്നുമായിരുന്നു സിദാന്റെ പ്രതികരണം.
ഇഗ്നാസിയോയുടെ കാര്അപകടശേഷം തികച്ചും മാന്യമായാണ് സിദാന്‍ പെരുമാറിയതെന്നും ഇഗ്നാസിയോ പറയുന്നു. ഒരു സെല്‍ഫിയെടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. പിന്നീട് കാറെടുത്ത് പോകുമ്പോള്‍ തന്റെ പേരും വിവരങ്ങളും ചോദിക്കാനും സിദാന്‍ മറന്നില്ലെന്നും ഇഗ്നാസിയോ പറഞ്ഞു.
അപകടത്തില്‍പെട്ട സിദാന്റെ കാര്പിന്നീട് ഇഗ്നാസിയോയെ സിദാന്റെ മാനേജര്‍ വിളിക്കുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. സിദാനെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ പോകാന്‍ അനുവദിച്ചതിന് നന്ദി പറഞ്ഞ മാനേജര്‍ ഓട്ടോഗ്രാഫോ ജഴ്‌സിയോ ടിക്കറ്റുകളോ ചോദിച്ച് ബുദ്ധിമുട്ടിക്കാത്തതിന് സിദാന്‍ പ്രത്യേകം നന്ദി പറഞ്ഞതായും അറിയിച്ചു. ഫര്‍ണ്ണിച്ചര്‍ കടയിലെ സഹപ്രവര്‍ത്തകര്‍ക്കും ഇഗ്നാസിയോ ഈ സെല്‍ഫി അയച്ചിരുന്നു. അത് സോഷ്യല്‍മീഡിയ വഴി പ്രചരിച്ചതോടെ മാഡ്രിഡിലെ ഇഗ്നാസിയോയും കാറപകടവും പ്രസിദ്ധരാവുകയും ചെയ്തു.
Adjust Story Font
16

