ബ്ലാസ്‌റ്റേഴ്‌സിനെ കൈവിടില്ലെന്ന് ഷട്ടോരി
ടീമിനോടൊപ്പം തുടരാനാണ് ആഗ്രഹിക്കുന്നത്. തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും മീഡിയവണ്‍ പ്രതിനിധി സഖരിയയോട് ഷട്ടോരി വ്യക്തമാക്കി...

കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പരിശീലകന്‍ എല്‍കോ ഷട്ടോരി. അടുത്ത സീസണിലും ടീമിനോടൊപ്പം തുടരാനാണ് ആഗ്രഹം. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുക്കുന്നു എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയുള്ള വിമര്‍ശങ്ങള്‍ തള്ളികളയുന്നുവെന്നും ഷട്ടോരി മീഡിയവണിനോട് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയാണ് ഐ.എസ്.എല്ലിന് തുടക്കം കുറിച്ചത്. എല്ലാ തലത്തിലും മികച്ച കളി പുറത്തെടുക്കുന്ന താരങ്ങളാണ് ടീമില്‍. പക്ഷേ എന്തോണോ പ്രതീക്ഷിച്ചത് അത് നേടാന്‍ സാധിച്ചില്ല. പരിക്കാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി.
സീസണിന്റെ തുടക്കം മുതല്‍ തന്നെ പരിക്ക് ടീമിനെ വേട്ടയാടിയിരുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതില്‍ ടീം പരാജയപ്പെട്ടെന്നും ഷട്ടോരി പറഞ്ഞു. വിമര്‍ശനങ്ങളെ ഉള്‍കൊള്ളുന്നു എന്നാല്‍ ടീമിന്റെ പരിമിതികളെ കുറിച്ച് വിമര്‍ശകര്‍ മനസിലാക്കുന്നില്ലെന്ന് ഷട്ടോരി പറഞ്ഞു.
16 തവണയും വ്യത്യസ്ത ടീമിനെ ഇറക്കുമ്പോള്‍ സ്ഥിരത പാലിക്കാന്‍ സാധിക്കില്ല. ടീമിനോടൊപ്പം തുടരാനാണ് ആഗ്രഹിക്കുന്നത്. തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും ഷട്ടോരി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.
ഇനി അവശേഷിക്കുന്ന രണ്ട് കളികളും ജയിച്ച് വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍.
Adjust Story Font
16

