Quantcast

12 കളികള്‍ ബാക്കിവെച്ച്  ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചു

പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കാണ് വരും സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുക. ചാമ്പ്യന്‍സ് ലീഗ് ടിക്കറ്റ് ഇപ്പോഴേ ലിവര്‍പൂള്‍ ഉറപ്പിച്ചു...

MediaOne Logo

Web Desk

  • Published:

    16 Feb 2020 3:40 AM GMT

12 കളികള്‍ ബാക്കിവെച്ച്  ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചു
X

നോര്‍വിച്ച് സിറ്റിയെ ഏകഗോളിന് തോല്‍പിച്ചതോടെ ലിവര്‍പൂള്‍ വരും വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിനുള്ള യോഗ്യത കൂടിയാണ് നേടിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ലിവര്‍പൂള്‍ അതിവേഗത്തില്‍ യോഗ്യത നേടിയത്.

ये भी पà¥�ें- മാനെ മിന്നി, 25 പോയിന്റ് മുന്‍തൂക്കവുമായി ലിവര്‍പൂള്‍

26 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിന് 76 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റിന്റെ മുന്‍തൂക്കവും അവര്‍ ആസ്വദിക്കുന്നു.

26 മത്സരങ്ങളില്‍ 76 പോയിന്റ് എന്നത് യൂറോപിലെ അഞ്ച് പ്രധാന ഫുട്‌ബോള്‍ ലീഗുകളിലെ റെക്കോഡാണ്. ഇനി അഞ്ച് മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ 30 വര്‍ഷത്തിന് ശേഷം ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കും. സീസണിലെ തുടര്‍ ജയങ്ങളുടെ എണ്ണം 17ലേക്കെത്തിക്കാനും ലിവര്‍പൂളിനായി. 2017ല്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയ 18 തുടര്‍ ജയങ്ങളുടെ റെക്കോഡാണ് ലിവര്‍പൂളിന്റെ അടുത്ത ലക്ഷ്യം.

ചട്ടങ്ങള്‍ പാലിക്കാതെ വലിയ തോതില്‍ കരാറുകള്‍ക്കും മറ്റുമായി പണം ചിലവഴിച്ചെന്ന് തെളിഞ്ഞതോടെയാണ് യുവേഫയുടെ അന്വേഷണ സമിതി മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവേഫയുടെ ചാമ്പ്യന്‍സ് ലീഗിലും യൂറോപ ലീഗിലും ഇതോടെ സിറ്റിക്ക് രണ്ട് വര്‍ഷം കളിക്കാനാകില്ല. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചിട്ടുണ്ട്. അപ്പീലിലും വിലക്ക് ശരിവെച്ചാല്‍ സീസണില്‍ അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിനും ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത ലഭിക്കും.

വരും സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ പ്രവേശം തടയണമെങ്കില്‍ അസംഭവ്യമായ കാര്യങ്ങളുടെ ഒരു നിരതന്നെ സംഭവിക്കണം. അതില്‍ ആദ്യത്തേത് ഈ സീസണില്‍ അടക്കം പ്രീമിയര്‍ ലീഗില്‍ 43 കളികളില്‍ തോല്‍വി അറിയാത്ത ലിവര്‍പൂള്‍ അടുത്ത 12 മത്സരവും തോല്‍ക്കണം.

മാത്രമല്ല 35 പോയിന്റ് കൂടി ചെല്‍സി ഇനി നേടണം. ബാക്കിയുള്ള എല്ലാ മത്സരങ്ങളില്‍ ടോട്ടന്നം ജയിക്കണം അതും ഗോള്‍ വ്യത്യാസം മറികടക്കാന്‍ വേണ്ടത്രയും വലിയ ജയങ്ങള്‍. ഇതിനൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിലക്ക് മേല്‍കോടതി തള്ളുകയും ചെയ്താലാണ് ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമാവുക.

TAGS :

Next Story