മെസിക്ക് ഗോള്‍ വരള്‍ച്ച, അസിസ്റ്റില്‍ ചാകര; ബാഴ്‌സക്ക് ജയം
ഗോളടിക്കുന്നതിനേക്കാള്‍ അടിപ്പിക്കുന്നതിലാണ് ഇപ്പോള്‍ മെസിക്ക് കൂടുതല്‍ ശ്രദ്ധയെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍...

ഗോള്‍ നേടുന്നതിന്റെ കാര്യത്തില്‍ ലയണല്‍ മെസി ആറ് വര്‍ഷത്തെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോവുമ്പോഴും ബാഴ്‌സലോണക്ക് ലാലിഗയില്‍ ജയം. ഗെറ്റഫയെ 2-1ന് തോല്‍പിച്ച ബാഴ്‌സലോണ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനൊപ്പമെത്തി. അതേസമയം റയല്‍ ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.
തുടര്‍ച്ചയായ നാലാം മത്സരത്തിലും ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് ഗോള്‍ നേടാനായില്ല. നേരത്തെ വലന്‍സിയ, ലെവന്റെ, റിയല്‍ ബെറ്റിസ് എന്നീ ടീമുകള്‍ക്കെതിരെയും മെസിക്ക് ഗോള്‍ നേടാനായിരുന്നില്ല. ആറ് തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള മെസി 2014 ജനുവരിക്ക് ശേഷം ഏറ്റവും മോശം ഗോള്‍ സ്‌കോറിംങ് ഫോമിലൂടെയാണ് കടന്നുപോകുന്നത്. 2014ല്‍ മെസിക്ക് എട്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടാനായിരുന്നില്ല.
ഗോള്‍ നേടാനായില്ലെങ്കിലും അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ ആറ് ഗോളുകള്‍ക്കാണ് ലയണല്‍ മെസി വഴിയൊരുക്കി കൊടുത്തത്. ഗെറ്റഫെക്കെതിരെ ഗ്രീസ്മാന്‍ നേടിയ ഗോളിന് പിന്നിലും ഒരു മെസി ടച്ചുണ്ടായിരുന്നു. ഗോളടിക്കുന്നതിനേക്കാള്‍ അടിപ്പിക്കുന്നതിലാണ് ഇപ്പോള്‍ മെസിക്ക് കൂടുതല്‍ ശ്രദ്ധയെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. കഴിഞ്ഞ 19 മത്സരങ്ങളില്‍ 12 അസിസ്റ്റുകള്‍ താരം നടത്തി.
അവസാന മത്സരങ്ങളില്‍ ഗോള്‍ നേടാനായില്ലെങ്കിലും സീസണില്‍ 19 കളികളില്‍ നിന്നും 14 ഗോളുകള്‍ മെസി അടിച്ചിട്ടുണ്ട്. മല്ലോര്‍ക്കക്കും സെല്‍റ്റ് വിഗക്കുമെതിരെ നേടിയ ഹാട്രിക്കുകളാണ് മെസിയെ ഈ നേട്ടത്തിന് സഹായിച്ചത്.
വരുന്ന ശനിയാഴ്്ച്ച എയ്ബറിനെതിരെ കാംപ് നൗവില്‍ നടക്കുന്ന മത്സരത്തില്‍ മെസി എതിര്‍ ടീമിന്റെ വല കുലുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വരാനിരിക്കുന്ന വന്‍ മത്സരങ്ങളിലും മെസിയില്‍ നിന്നും ബാഴ്‌സലോണ ഗോളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാപോളിക്കെതിരെയും മാര്‍ച്ച് ഒന്നിന് നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെയും.
Adjust Story Font
16

