സിറ്റിയെ വിലക്കിയാല്‍ എന്റെ യുണൈറ്റഡിന് കിരീടം കിട്ടണ്ടേയെന്ന് മൗറീന്യോ
2017-18ലെ സിറ്റിയുടെ കിരീടം തിരിച്ചെടുത്താല്‍ അന്ന് താന്‍ പരിശീലിപ്പിച്ചിരുന്ന രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗ് കിരീടം കിട്ടുമോയെന്നാണ് മൗറീന്യോ ചോദിക്കുന്നത്...

സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത കാണിച്ചില്ലെന്ന കുറ്റം ചുമത്തി യുവേഫ രണ്ട് വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആരോപണം ഉയര്‍ന്ന കാലയളവില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയ പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരെ വരുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പകുതി തമാശയില്‍ ടോട്ടന്നം പരിശീലകന്‍ യോസെ മൗറീന്യോയയുടെ ചോദ്യം. അങ്ങനെ 2017-18ലെ സിറ്റിയുടെ കിരീടം തിരിച്ചെടുത്താല്‍ അന്ന് താന്‍ പരിശീലിപ്പിച്ചിരുന്ന രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗ് കിരീടം കിട്ടുമോയെന്നാണ് മൗറീന്യോ ചോദിക്കുന്നത്.
നിലവിലെ സീസണില്‍ പോയിന്റ് വെട്ടിക്കുറച്ചേക്കും എന്നതടക്കമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ 'പ്രശ്‌നങ്ങളെക്കുറിച്ച്' വല്ലാതെ ഉത്കണ്ഠയൊന്നും മൗറീന്യോ പ്രകടിപ്പിച്ചില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് ഒരു മിനുറ്റു പോലും പാഴാക്കില്ലെന്നായിരുന്നു മൗറീന്യോ അസ്റ്റണ്‍ വില്ലയുമായുള്ള മത്സരശേഷം മാധ്യമങ്ങളെ കാണവേ പറഞ്ഞത്.
അക്കാര്യത്തെക്കുറിച്ച് ഒന്നേ പറയാനുള്ളൂ 2018ല്‍ രണ്ടാമതെത്തിയ ടീമിനെ ചാമ്പ്യന്മാരാക്കുമോ എന്നായിരുന്നു മൗറീന്യോ ചിരിച്ചുകൊണ്ട് ചോദിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിയ ആ സീസണില്‍ രണ്ടാമതെത്തിയ ടീം മൗറീന്യോ പരിശീലിപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. സിറ്റിക്ക് അയോഗ്യത വന്നാല്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തുന്ന ടീം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനും സാധ്യതയുണ്ട്. നാലാണോ അഞ്ചാണോ എന്നതല്ല തങ്ങളാല്‍ ആവുംവിധം ഏറ്റവും നന്നായി കളിക്കാനാണ് ശ്രമിക്കുകയെന്നായിരുന്നു ഇതിന് മൗറീന്യോയുടെ മറുപടി.
ये à¤à¥€ पà¥�ें- മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് വര്‍ഷം വിലക്ക്
ഇത് പ്രീമിയര്‍ ലീഗാണ്. വോള്‍വ്‌സ്, ഷെഫീല്‍ഡ്, യുണൈറ്റഡ്, അഴ്‌സണല്‍, എവര്‍ട്ടണ്‍ തുടങ്ങി നിരവധി ടീമുകള്‍ അഞ്ചാം സ്ഥാനത്തിന് മത്സരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരമാവധി മികച്ച കളി പുറത്തെടുക്കുകയേ വഴിയുള്ളൂവെന്നും മൗറീന്യോ പറഞ്ഞു.
ये à¤à¥€ पà¥�ें- ‘ഏത് ഗോളിനെക്കുറിച്ചാ, അടിച്ചതോ പാഴാക്കിയതോ?’ ലൈവായി സണിനെ ട്രോളി മൗറീന്യോ
'യുവേഫ ശിക്ഷിച്ചെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്പീലിന് അവസരമുണ്ട്. അപ്പീലില്‍ തീര്‍പാകും വരെ സംശയത്തിന്റെ ആനുകൂല്യവും സിറ്റിക്ക് ലഭിക്കും. ശിക്ഷ ലഭിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം. നിയമം പാലിച്ചോ ഇല്ലയോ എന്നതാണ് ഇവിടുത്തെ പ്രശ്‌നം' പ്രീമിയര്‍ ലീഗിലെ ഏറ്റവും തന്ത്രശാലിയായ പരിശീലകരിലൊരാളായ മൗറീന്യോ പറഞ്ഞു നിര്‍ത്തി.
Adjust Story Font
16

