Quantcast

ഒമ്പത് മാസത്തിന് ശേഷം ഒസില്‍ ‘സ്‌പെഷല്‍’ ഗോളടിച്ചു, അഴ്‌സണലിന് ഗംഭീരജയം

അഴ്‌സണലിന്റെ ഗോള്‍ കീപര്‍ അടക്കം 11 കളിക്കാരും ഉള്‍പെട്ട 35 പാസുകള്‍ക്കൊടുവിലായിരുന്നു ഒസിലിന്റെ ഗോള്‍ പിറന്നത്...

MediaOne Logo

Web Desk

  • Published:

    17 Feb 2020 8:25 AM IST

ഒമ്പത് മാസത്തിന് ശേഷം ഒസില്‍ ‘സ്‌പെഷല്‍’ ഗോളടിച്ചു, അഴ്‌സണലിന് ഗംഭീരജയം
X

അഴ്‌സണലിന്റെ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ നാല് മത്സരങ്ങളും സമനിലയിലായിരുന്നു അവസാനിച്ചത്. അതിന്റെ പിടിവിടാത്ത ആദ്യപകുതിക്ക് ശേഷം നാല് എണ്ണം പറഞ്ഞ ഗോളുകള്‍ ന്യൂകാസിലിന്റെ വലയില്‍ നിറച്ചാണ് അഴ്‌സണല്‍ കളിയവസാനിപ്പിച്ചത്. ഒബെമെയാങ്(54'), നിക്കോള്‍സ് പെപെ(57'), ഒസില്‍(90'), അലക്‌സാന്ദ്രേ ലകാസറ്റെ(90+5') എന്നിവരായിരുന്നു അഴ്‌സണലിനായി ഗോളുകള്‍ നേടിയത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ക്രിസ്റ്റല്‍ പാലസിനെതിരെയായിരുന്നു ഒസില്‍ അവസാനമായി ഗോള്‍ നേടിയത്. ഒമ്പത് മാസം നീണ്ട ഗോള്‍ വരള്‍ച്ചക്ക് അവസാനിപ്പിച്ചാണ് 90ആം മിനുറ്റില്‍ ഒസിലിന്റെ ഗോള്‍ വരുന്നത്. മത്സരശേഷം ഒസില്‍ തന്നെ ഇന്‍സ്റ്റയില്‍ കുറിച്ചതുപോലെ അഴ്‌സണല്‍ ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രകടനത്തിനൊടുവിലായിരുന്നു ആ ഗോള്‍.

അഴ്‌സണലിന്റെ ഗോള്‍ കീപര്‍ അടക്കം 11 കളിക്കാരും ഉള്‍പെട്ട 35 പാസുകള്‍ക്കൊടുവിലായിരുന്നു ഒസിലിന്റെ ഗോള്‍ പിറന്നത്. അഴ്‌സണല്‍ താരങ്ങള്‍ക്കിടയില്‍ നടന്ന ഒരു മിനുറ്റും 52 സെക്കന്റും നീണ്ട കൊടുക്കല്‍ വാങ്ങലുകള്‍ക്കൊടുവിലായിരുന്നു ഒസിലിന്റെ ആ 'സ്‌പെഷ്യല്‍' ഗോള്‍

26 മത്സരങ്ങളില്‍ നിന്നും 34 പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ പത്താമതാണ് അഴ്‌സണല്‍. അത്ര തന്നെ മത്സരഹ്ങളില്‍ നിന്നും 31 പോയിന്റുമായി 13ആമതാണ് ന്യൂകാസില്‍.

TAGS :

Next Story