റയല്‍ മാഡ്രിഡിന് സമനില, ആശ്വാസം ബാഴ്‌സലോണക്ക്
റയല്‍ മാഡ്രിഡ് സമനിലയില്‍ കുടുങ്ങിയതോടെ ലാലിഗ കിരീടത്തിനായുള്ള പോരാട്ടം കൂടുതല്‍ മുറുകിയിരിക്കുകയാണ്. ഇതോടെ മാര്‍ച്ച് രണ്ടിന് നടക്കുന്ന എല്‍ ക്ലാസികോ കൂടുതല്‍ നിര്‍ണ്ണായകമായി...

ലാ ലിഗയില്‍ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് പതിനേഴാം സ്ഥാനത്തുള്ള സെല്‍റ്റ വിഗോയുടെ സമനില കുരുക്ക്. ഇതോടെ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റിലേക്ക് കുറഞ്ഞു. രണ്ട് ടീമുകളും രണ്ട് വീതം ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.
സാന്റിയാഗോ ബെര്‍ണബൂവില്‍ തിങ്ങി നിറഞ്ഞ റയല്‍ മാഡ്രിഡ് ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് 85ആം മിനുറ്റില്‍ സാന്റി മിന സെല്‍റ്റ വിഗോയുടെ സമനില ഗോള്‍ നേടുന്നത്. ടോണി ക്രൂസും(52') സെര്‍ജിയോ റാമോസും(65') നേടിയ ഗോളുകളിലൂടെ ജയമുറപ്പിച്ചിരുന്ന റയല്‍ ആരാധകരെയാണ് സെല്‍റ്റാ വിഗോയുടെ രണ്ടാം ഗോള്‍ ഞെട്ടിച്ചത്. നേരത്തെ ഏഴാം മിനുറ്റില്‍ ഫയദോര്‍ സ്‌മോലോവിന്റെ ഗോളിലൂടെ സെല്‍റ്റാ വിഗോ മുന്നിലെത്തിയിരുന്നു.
കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് മൂന്ന് മാസം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന ബെല്‍ജിയന്‍ വിംങര്‍ ഈഡന്‍ ഹസാര്‍ഡാണ് ആദ്യ പകുതിയില്‍ തിളങ്ങിയത്. ഗോള്‍ വഴങ്ങിയിട്ടും രണ്ടു ഗോളുകള്‍ റയല്‍ മാഡ്രിഡിന് തിരിച്ചടിക്കാനായത് ഹസാര്‍ഡിന്റേയും ടോണി ക്രൂസിന്റേയും കളിമികവുകൊണ്ടായിരുന്നു. ഹസാര്‍ഡ് നേടിക്കൊടുത്ത പെനല്‍റ്റിയാണ് റാമോസ് ഗോളാക്കി മാറ്റിയതും.
കളി റയലിന്റെ വരുതിയിലായി എന്ന തോന്നലുളവാക്കിയതോടെയാണ് ഒരു മണിക്കൂറിന് ശേഷം ഹസാര്‍ഡിനെ സിദാന്‍ പിന്‍വലിക്കുന്നത്. എന്നാല്‍ സെല്‍റ്റാ വിഗോയുടെ സമനില ഗോള്‍ ഈ കണക്കുകൂട്ടല്‍ തെറ്റിച്ചു.
ये à¤à¥€ पà¥�ें- മെസിക്ക് ഗോള്‍ വരള്‍ച്ച, അസിസ്റ്റില്‍ ചാകര; ബാഴ്‌സക്ക് ജയം
റയല്‍ മാഡ്രിഡ് സമനിലയില്‍ കുടുങ്ങിയതോടെ ലാലിഗ കിരീടത്തിനായുള്ള പോരാട്ടം കൂടുതല്‍ മുറുകിയിരിക്കുകയാണ്. ഇതോടെ മാര്‍ച്ച് രണ്ടിന് നടക്കുന്ന എല്‍ ക്ലാസികോ കൂടുതല്‍ നിര്‍ണ്ണായകമായി. എല്‍ ക്ലാസിക്കോക്ക് മുമ്പ് ബാഴ്‌സലോണക്കും റയലിനും ലാലിഗയില്‍ ഓരോ മത്സരങ്ങള്‍ വീതമാണുള്ളത്.
Adjust Story Font
16

