‘ഏത് ഗോളിനെക്കുറിച്ചാ, അടിച്ചതോ പാഴാക്കിയതോ?’ ലൈവായി സണിനെ ട്രോളി മൗറീന്യോ
94ആം മിനുറ്റില്‍ വിജയഗോള്‍ നേടിയിട്ടും സണ്ണിന് മത്സരശേഷം നടന്ന അഭിമുഖത്തിനിടെ തല്‍സമയം മൗറീന്യോയുടെ അല്‍പം ക്രൂരമായ ട്രോള്‍ ഏറ്റുവാങ്ങേണ്ടി വന്നു...
പ്രീമിയര്‍ ലീഗില്‍ അഞ്ച് ഗോളുകള്‍ പിറന്ന ത്രില്ലറിനൊടുവിലാണ് അസ്റ്റണ്‍വില്ലയെ 3-2ന് ടോട്ടന്നം തോല്‍പിച്ചത്. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ സണ്‍ യോന്‍ മിന്‍ തന്നെയാണ് 94ആം മിനുറ്റില്‍ ടോട്ടന്നത്തിനായി വിജയ ഗോള്‍ നേടിയത്. എന്നിട്ടും സണ്ണിന് മത്സരശേഷം നടന്ന അഭിമുഖത്തിനിടെ തല്‍സമയം മൗറീന്യോയുടെ ട്രോള്‍ ഏറ്റുവാങ്ങേണ്ടി വന്നു.
ബെല്‍ജിയം താരം ടോബി അള്‍ഡര്‍വേറല്‍ഡ് ഒമ്പതാം മിനുറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെയാണ് അസ്റ്റണ്‍ വില്ല മുന്നിലെത്തിയത്. അതേ ടോബി അള്‍ഡര്‍വേറല്‍ഡ് തന്നെ 27ആം മിനുറ്റില്‍ ഗോള്‍ നേടി ടോട്ടന്നത്തെ ഒപ്പമെത്തിച്ചു. ഒന്നാം പകുതിയുടെ പരിക്ക് സമയത്ത് സണ്‍ ടോട്ടന്നത്തെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലായിരുന്നു എല്‍ഗെല്‍സിന്റെ വക ആസ്റ്റണ്‍ വില്ലയുടെ സമനിലഗോള്‍. ഒടുവിലായി 94ആം മിനുറ്റില്‍ സണ്‍ തന്നെ ടോട്ടന്നത്തിനായി വിജയഗോളും കുറിച്ചു.
മത്സരത്തിനിടെ നിരവധി അവസരങ്ങളാണ് ഏഷ്യന്‍ സൂപ്പര്‍താരം നഷ്ടപ്പെടുത്തിയത്. ഇതാണ് മത്സരശേഷം മൗറീന്യോ ട്രോളാന്‍കാരണമായതും. സണ്ണിന്റെ പോസ്റ്റ് മാച്ച് ഇന്റര്‍വ്യൂവിനിടെ മാധ്യമപ്രവര്‍ത്തകനോടായിരുന്നു മൗറീന്യോയുടെ ചോദ്യം. 'അടിച്ച ഗോളുകളെക്കുറിച്ചാണോ നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ചാണ് നിങ്ങള്‍ ചോദിക്കുന്നത്?' എന്ന ചോദ്യം ട്രോളായി ടോട്ടന്നം തന്നെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ടിട്ടുണ്ട്.
Adjust Story Font
16

