Quantcast

കിരീട നേട്ടത്തിൽ മലബാറിയൻസ് പെൺപട

ഗോകുലം കേരള എഫ്.സി ടീമിലെ പ്രതിരോധ നിരയിലെ സാന്നിധ്യമാണ് അതുല്യ. ടീമിലെ നാല് മലയാളി താരങ്ങളില്‍ ഒരാള്‍. 

MediaOne Logo

Web Desk

  • Published:

    18 Feb 2020 10:08 AM IST

കിരീട നേട്ടത്തിൽ മലബാറിയൻസ് പെൺപട
X

ഇന്ത്യന്‍ വനിത ലീഗ് കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഗോകുലം കേരള എഫ്.സി താരം അതുല്യ കെ.വി. മികച്ച ടീമായിരുന്നു ഇത്തവണയെന്നും അതുല്യ പറഞ്ഞു. ഒരു ദേശീയ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാണ് ഗോകുലം കേരള എഫ്.സി.

ഗോകുലം കേരള എഫ്.സി ടീമിലെ പ്രതിരോധ നിരയിലെ സാന്നിധ്യമാണ് അതുല്യ. ടീമിലെ നാല് മലയാളി താരങ്ങളില്‍ ഒരാള്‍. കഴിഞ്ഞ തവണ സെമിയില്‍ തോറ്റ് പുറത്തായ ടീം, ഇത്തവണ കപ്പ് നേടണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇന്ത്യന്‍ വനിത ലീഗിനിറങ്ങിയതെന്ന് അതുല്യ പറയുന്നു. നേപ്പാള്‍ സ്ട്രൈക്കര്‍ സബിത്ര ബണ്ഡാരി ഗോകുലത്തിലെത്തിയതും കരുത്തായി.

കോഴിക്കോട് ചെലപ്രം സ്വദേശിയാണ് അതുല്യ. ദേശീയ സീനിയര്‍ വനിത ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ നയിച്ചതും അതുല്യയായിരുന്നു. വനിതകള്‍ക്കായി പൊലീസില്‍ പ്രഖ്യാപിച്ച ഫുട്ബാള്‍ ടീം ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അതുല്യ. കിരീടം നേടിയ ഗോകുലം കേരള എഫ്.സിക്ക് 29 ന് കോഴിക്കോട് സ്വീകരണം നല്‍കും.

TAGS :

Next Story