Quantcast

അങ്ങനെ ലിവര്‍പൂള്‍ വീണു; പക്ഷെ, ‘ഇനി ആന്‍ഫീള്‍ഡിലേക്ക് സ്വാഗതം, ഇത് അവസാനിച്ചിട്ടില്ല’

ലിവര്‍പൂളിന്റെ കഴിഞ്ഞ 12 മാസത്തെ ഏറ്റവും മോശം പ്രകടനമാണ്‌ മെട്രോപോളിറ്റാനോ സ്‌റ്റേഡിയത്തില്‍ കാഴ്‌ച്ചവെച്ചതെന്ന്‌ ലിവര്‍പൂള്‍ മുന്‍ പ്രതിരോധ താരം സ്‌റ്റീവ്‌ നികോള്‍ വിലയിരുത്തി.

MediaOne Logo

Web Desk

  • Published:

    19 Feb 2020 10:13 AM GMT

അങ്ങനെ ലിവര്‍പൂള്‍ വീണു; പക്ഷെ, ‘ഇനി ആന്‍ഫീള്‍ഡിലേക്ക് സ്വാഗതം, ഇത് അവസാനിച്ചിട്ടില്ല’
X

തോല്‍വിയറിയാതെ കുതിച്ച അഞ്ചുമാസങ്ങള്‍ക്കൊടുവില്‍ സ്‌പെയിനില്‍ ലിവര്‍പൂള്‍ വീണു. ഒരൊറ്റ ഷോട്ടുപോലും പായിക്കാനാവാതെ സലാഹും മാനെയും അടങ്ങുന്ന ചെമ്പട നാട്ടിലേക്ക് തിരിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സോള്‍ നിഗ്വസിന്റെ ഏക ഗോളിലാണ് ലിവര്‍പൂളിനെ അത്‍ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തിയത്.

ലിവര്‍പൂളിന്റെ കഴിഞ്ഞ 12 മാസത്തെ ഏറ്റവും മോശം പ്രകടനമാണ്‌ മെട്രോപോളിറ്റാനോ സ്‌റ്റേഡിയത്തില്‍ കാഴ്‌ച്ചവെച്ചതെന്ന്‌ ലിവര്‍പൂള്‍ മുന്‍ പ്രതിരോധ താരം സ്‌റ്റീവ്‌ നികോള്‍ വിലയിരുത്തി.

‘ലിവര്‍പൂളിന്‍റെ 12 മാസത്തിനിടയിലെ ഏറ്റവും മോശവും അത്‌ലറ്റികോയുടെ 12 മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനവുമാണ്‌ കണ്ടത്‌. എന്നാല്‍ ഇപ്പോഴും ലിവര്‍പൂള്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫേവറേറ്റുകളാണ്‌’ അദ്ദേഹം പറഞ്ഞു.

അതേസമയം ആന്‍ഫീള്‍ഡില്‍ വീണ്ടും മാജിക്‌ തീര്‍ക്കാനാവുമെന്ന പ്രതിക്ഷയിലാണ്‌ ക്ലോപ്പ്‌. അത്‌ലറ്റികോയുടെ ആരാധകര്‍ അവരുടെ ഭാഗം ഭംഗിയാക്കിയെന്നും ആന്‍ഫീള്‍ഡിലേക്ക് കാത്തിരിക്കുകയാണെന്നും ക്ലോപ്പ് മത്സരശേഷം പറഞ്ഞു.

‘ഫുട്ബോളില്‍ വികാരം വളരെ പ്രധാനമാണ്‌. അത്‌ലറ്റിക്കോ ആരാധകര്‍ ഇന്ന്‌ വിസ്മയിപ്പിച്ചു. രണ്ടാം പാദത്തിനായി കാത്തിരിക്കുകയാണ്‌. നിലവില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഞങ്ങള്‍ 1-0ത്തിന് പിന്നിലാണ്‌. എന്തിന്‌ ഞങ്ങള്‍ കീഴടങ്ങണം? പ്രത്യേകിച്ചും അടുത്ത മത്സരം ഞങ്ങളുടെ സ്റ്റേഡിയത്തിലാവുമ്പോള്‍. അത്‌ മറ്റൊരു സ്‌റ്റേഡിയമാണ്‌. അത്‌ അത്‌ലറ്റിക്കോക്ക് ഫീല്‍ ചെയ്യും’ ക്ലോപ്പ് പറഞ്ഞു.

സിമിയോണി പറയുന്നതും മറിച്ചല്ല. അവരുടെ തട്ടകത്തില്‍ മികച്ച ഫുട്‌ബോള്‍ കാഴ്‌ച്ചവെക്കുന്ന ടീമാണ്‌ ലിവര്‍പൂള്‍. ഞങ്ങള്‍ ഗ്രൂപ്പായി കളിക്കുന്ന ഒരു ടീമാണ്‌. അറ്റാകിങ്‌ താരങ്ങള്‍ പന്ത് കൈവശമില്ലാത്ത നേരത്ത് പ്രതിരോധത്തിലായിരിക്കുമെന്നും സിമിയോണിയും പറയുന്നു.

എന്തായാലും വാശിയേറിയ മനോഹര മത്സരത്തിന് തന്നെയാവും ആന്‍ഫീള്‍ഡ് സാക്ഷ്യം വഹിക്കുക. ക്ലോപ്പിന്റെയും സിമിയോണിയുടെയും തന്ത്രങ്ങളും കാണികളുടെ വിസ്മയിപ്പിക്കുന്ന പിന്തുണയും.. എന്തും സംഭവിക്കാന്‍ സാധ്യതയുള്ള 90 മിനിറ്റിനായിരിക്കും മാര്‍ച്ച്‌ 12ന്‌ ആന്‍ഫീള്‍ഡ്‌ സാക്ഷ്യം വഹിക്കുക.

TAGS :

Next Story