‘ബാഴ്‌സലോണയില്‍ നടക്കുന്ന പല കാര്യങ്ങളും വിചിത്രം’ മെസി
ബാഴ്‌സലോണയിലെ പ്രധാന കളിക്കാര്‍ക്കും മുന്‍ താരങ്ങള്‍ക്കുമെതിരെ സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്താന്‍ ക്ലബ് പ്രസിഡന്റ് തന്നെ 13 കമ്പനികള്‍ക്ക് കരാര്‍ നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു

ബാഴ്‌സലോണയില്‍ കുറച്ചിടെയായി നടക്കുന്ന പലകാര്യങ്ങളും വിചിത്രമായി തോന്നുവെന്ന് ലയണല്‍ മെസി. ബാഴ്‌സലോണയിലെ പല കളിക്കാര്‍ക്കും മുന്‍ കളിക്കാര്‍ക്കുമെതിരെ സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നതിന് ക്ലബ് പ്രസിഡന്റ് ചില കമ്പനികള്‍ക്ക് കരാര്‍ നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ബാഴ്‌സലോണ പ്രസിഡന്റ് യോസഫ് മരിയ ബര്‍ട്ടോമുവിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണ് ഈ സോഷ്യല്‍മീഡിയ കാമ്പയിന്‍ എന്നാണ് ഒരു സ്പാനിഷ് റേഡിയോ റിപ്പോര്‍ട്ടു ചെയ്തത്.
ബര്‍ട്ടോമുവിനെ വിമര്‍ശിക്കുന്ന ബാഴ്‌സലോണ കളിക്കാര്‍ക്കും മുന്‍ കളിക്കാര്‍ക്കുമെതിരെ സോഷ്യല്‍മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ ചമക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 13 കമ്പനികള്‍ക്ക് കരാര്‍ നല്‍കിയെന്നാണ് ആരോപണം. ഇക്കാര്യ ബാഴ്‌സലോണ അധികൃതര്‍ ഔദ്യോഗികമായി തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ കമ്പനികളുമായി ക്ലബിന് കരാറുകളുണ്ടെന്ന കാര്യം സമ്മതിച്ചിട്ടുമുണ്ട്.
അബിദാല്‍, മെസി, ബര്ട്ടോമുനിലവിലെ പ്രചാരണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് കാത്തിരുന്ന് അറിയാമെന്നായിരുന്നു ബാഴ്‌സയുടെ അര്‍ജന്റീന സൂപ്പര്‍താരം മെസിയുടെ പ്രതികരണം. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ട്ടിവോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം മെസി തുറന്നുപറഞ്ഞത്. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ആദ്യം ആശ്ചര്യമാണ് തോന്നിയതെന്നും പൊതുവേദിയിലും വിശദീകരണക്കുറിപ്പിലും പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ബര്‍ട്ടോമു കളിക്കാരോടും പറഞ്ഞതെന്നും മെസി പറഞ്ഞു.
'വിചിത്രമായി പലകാര്യങ്ങളും നടക്കുന്നുവെന്നത് സത്യമാണ്. പക്ഷേ, അതേക്കുറിച്ചൊക്കെ തെളിവ് ആവശ്യമാണ്. സത്യം എന്തെന്നറിയാന്‍ കാത്തിരിക്കാം. തുറന്നുപറഞ്ഞാല്‍ ഇവിടെ നടക്കുന്ന പലതും വിചിത്രമായാണ് എനിക്ക് തോന്നുന്നത്' എന്നായിരുന്നു മെസിയുടെ പ്രതികരണം. ക്ലബ് പ്രസിഡന്റിനെ ന്യായീകരിക്കുന്ന തരത്തിലല്ല മെസി പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.
ये à¤à¥€ पà¥�ें- മെസി പോയാല്‍ ബാഴ്‌സക്ക് എന്ത് സംഭവിക്കും? പെപ് ഗ്വാര്‍ഡിയോള പറയുന്നു
ബാഴ്‌സലോണ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് അബിദാലിനെതിരെ മെസി പ്രതികരിച്ചതിന് പിന്നാലെയാണ് ഈ സോഷ്യല്‍മീഡിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. മുന്‍ പരിശീലകന്‍ വാല്‍വെര്‍ദക്ക് കീഴില്‍ പല മുതിര്‍ന്ന താരങ്ങളും കഴിവിനൊത്ത പ്രകടനം നടത്തിയില്ലെന്നായിരുന്നു അബിദാല്‍ പറഞ്ഞത്. കളിക്കാരെ കുറ്റം പറയാതെ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് അബിദാല്‍ ചെയ്യേണ്ടതെന്ന് മെസിയും തിരിച്ചടിച്ചു. ബര്‍ട്ടോമുവിന്റെ ശക്തമായ പിന്തുണയുള്ളയാളാണ് അബിദാല്‍.
ये à¤à¥€ पà¥�ें- മെസി ബാഴ്‌സലോണ വിടുമോ? കണ്ണും നട്ട് മാഞ്ചസ്റ്റര്‍ സിറ്റി
അതേസമയം, ബാഴ്‌സലോണ വിട്ടുപോകുമോ എന്ന ചോദ്യങ്ങള്‍ക്കുള്ള മെസിയുടെ പ്രതികരണങ്ങള്‍ ഇങ്ങനെയായിരുന്നു. 'എനിക്ക് റൊസാരിയോയെക്കുറിച്ച്(അര്‍ജന്റീനയിലെ ജന്മസ്ഥലം) പലപ്പോഴും നഷ്ടബോധം തോന്നാറുണ്ട്. ബാഴ്‌സലോണ ഒരുപാട് ഇഷ്ടമാണ്. ഇതെന്റെ വീടാണ്. ഇവിടെയാണ് ഞാന്‍ കൂടുതല്‍ കാലം ജീവിച്ചത്. എനിക്കിഷ്ടപ്പെട്ട ജീവിതം തന്നത് കാസ്റ്റല്‍ഡെഫെല്‍സാണ് (ബാഴ്‌സലോണയിലെ പ്രദേശം)'.
Adjust Story Font
16

