ഗോകുലത്തെ ഞെട്ടിച്ച് നോറോക്ക എഫ്.സി
ഐ ലീഗില്‍ ഗോകുലത്തിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ച് നോറോക്ക എഫ്.സി...

അഞ്ച് ഗോളുകള്‍ പിറന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ വടക്കുകിഴക്കന്‍ ടീമായ നോറോക്ക എഫ്.സിയോട് ഗോകുലത്തിന് തോല്‍വി. ആദ്യ പകുതിയില്‍ 2-1ന് മുന്നിലെത്തിയ ശേഷമായിരുന്നു ഗോകുലം 3-2ന് തോറ്റത്.
ഗോകുലത്തിനെതിരായ ജയം നോറോക്കക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ്. ഇതോടെ നോറോക്ക എഫ്.സി 14 കളിയില്‍നിന്നും 15 പോയന്റുമായി ഏഴാം സ്ഥാനത്തെത്തി. 12 കളിയില്‍നിന്നും 17 പോയന്റുമായി ഗോകുലം നാലാം സ്ഥാനത്താണ്. 12 കളികളില്‍ നിന്നും 29 പോയിന്റുമായി മോഹന്‍ ബഗാനാണ് ഒന്നാമത്.
നെറോക്കയുടെ ഖുമാന്‍ ലാംപക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ഗോളടിച്ചത് നോറോക്കയായിരുന്നു. രണ്ടാം മിനുറ്റില്‍ പ്രിതം സിങ് നെറോക്കയെ മുന്നിലെത്തിച്ചു. എന്നാല്‍, ഷിബില്‍ മുഹമ്മദും(25') നതാനിയേല്‍ ഗാര്‍ഷ്യയും(40') ചേര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ ഗോകുലത്തെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ഗോകുലത്തെ ഗോളടിക്കാന്‍ അനുവദിക്കാതെ ഫിലിപ്പ് അഡ്ജ(48'), റൊണാള്‍ഡ് സിങ്(81') എന്നിവരിലൂടെ നോറോക്ക കളി സ്വന്തമാക്കുകയായിരുന്നു. ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെയാണ് ഗോകുലത്തിന് സമനിലയുടെ ആശ്വാസം പോലും ലഭിക്കാതെ പോയത്.
അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോല്‍പ്പിച്ചായിരുന്നു ഗോകുലം നോറോക്കയെ നേരിടാന്‍ മണിപ്പൂരിലെത്തിയിരുന്നത്. 29ന് പഞ്ചാബുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
Adjust Story Font
16

