പ്രതിരോധ കോട്ട തീര്‍ക്കാന്‍ ടിരി ബ്ലാസ്റ്റേഴ്‌സിലേക്ക്
അടുത്ത സീസണില്‍ പ്രതിരോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് ടിരിയെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്നത്...

ജംഷഡ്പൂരിന്റെ പ്രതിരോധനിര താരം ജോസ് ലൂയിസ് എസ് പിനോസ എന്ന ടിരി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. അത്‌ലറ്റിക് മാഡ്രിഡ് ബി ടീം താരമായിരുന്ന ടിരി 2015ലാണ് ഐ.എസ്.എല്ലിലെത്തുന്നത്.
പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്ന പ്രതിരോധം കേരള ബ്ലാസ്‌റ്റേഴ്‌സിന് കുറച്ചായി വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. സീസണില്‍ ഇതുവരെ 25 ഗോളുകള്‍ അടിച്ച ബ്ലാസ്‌റ്റേഴ്‌സ് 28 ഗോളുകള്‍ വഴങ്ങിയിരുന്നു. പ്രധാന പ്രതിരോധ താരങ്ങള്‍ക്കേറ്റ പരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.
ये à¤à¥€ पà¥�ें- കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എൽക്കോ ഷട്ടോരി മീഡിയവണിനോട്
വരും സീസണ്‍ കണക്കിലെടുത്തുള്ള നീക്കമാണ് ഇപ്പോള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് നടത്തുന്നത്. 28കാരനായ ടിരി നിലവില്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. ബ്ലാസ്റ്റേഴ്‌സ് ഗോളി സുബ്രതോ പോളുമായി കൂട്ടിയിടിച്ചായിരുന്നു ടിരിക്ക് പരിക്കേറ്റത്. ഐ.എസ്.എല്ലിലെ ഏറ്റവും സ്ഥിരതയുള്ള പ്രതിരോധക്കാരില്‍ ഒരാളായി കണക്കാക്കുന്ന ടിരിയുടെ വരവ് ബ്ലാസ്‌റ്റേഴ്‌സിന് ഗുണമാകുമെന്നാണ് പ്രതീക്ഷ.
ആദ്യ രണ്ട് സീസണിലും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയിലായിരുന്നു. 2016ല്‍ എ.ടി.കെ കിരീടം നേടുമ്പോള്‍ ടിരി ടീമിന്റെ ഭാഗമായിരുന്നു. 2017ലാണ് താരം ജംഷഡ്പൂരിലെത്തുന്നത്. ജംഷെഡ്പൂര്‍ എഫ്.സിയുടെ ക്യാപ്റ്റനായും ടിരിക്ക് അനുഭവസമ്പത്തുണ്ട്.
സീസണ് മുന്നോടിയായി സന്ദേശ് ജിങ്കാന് പരിക്കേറ്റതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ തലവേദന ആരംഭിക്കുന്നത്. ജെയ്‌റോ റോഡ്‌റിഗസിനും ജിയാനി സുവെര്‍ലോണിനും കൂടി പരിക്കേറ്റതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ വിള്ളലുകള്‍ ഏറുകയായിരുന്നു.
Adjust Story Font
16

