നാലു ഗോളടിച്ച് മെസി മാജിക് വീണ്ടും, എയ്ബറിനെതിരെ 26 മിനുറ്റില്‍ ഹാട്രിക്
നൗകാമ്പിലെ മെസി മാജിക്കില്‍ ബാഴ്‌സലോണ എല്ലാ ആഭ്യന്തര കുഴപ്പങ്ങളും മറന്നു. അഞ്ച് ഗോളിനാണ് എയ്ബറിനെ ബാഴ്‌സലോണ മുക്കിയത്...

'ബാഴ്‌സഗേറ്റ്' വിവാദങ്ങള്‍ക്കും ഗോള്‍ നേടാനാവാതെ പോയ 389 മിനുറ്റുകള്‍ക്കും ശേഷം മെസിയുടെ ഗോള്‍ വര്‍ഷം. ലാലിഗയില്‍ ഐയ്ബറിനെതിരെ നാലുഗോളാണ് മെസി അടിച്ചുകൂട്ടിയത്. അഞ്ച് ഗോള്‍ ജയത്തോടെ ബാഴ്‌സലോണ ലാ ലിഗയില്‍ ഒന്നാം സ്ഥാനത്തെത്തി.
ये à¤à¥€ पà¥�ें- ‘ബാഴ്‌സലോണയില്‍ നടക്കുന്ന പല കാര്യങ്ങളും വിചിത്രം’ മെസി
ലോകത്ത് നിരവധി മനുഷ്യര്‍ക്ക് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ആശ്വാസ മരുന്നാണ് ഫുട്‌ബോള്‍. പരിശീലകനെ മാറ്റിയതും അബിദാലും മെസിയും തമ്മില്‍ നന്ന പരസ്യ വാക്‌പോരും കളിക്കാര്‍ക്കെതിരെ ക്ലബ് പ്രസിഡന്റ് തന്നെ സോഷ്യല്‍മീഡിയയില്‍ അപവാദ പ്രചാരണത്തിന് കരാര്‍ നല്‍കിയെന്ന ആരോപണവുമെല്ലാം ബാഴ്‌സലോണ മറന്നു. മെസിയുടെ ഒരൊറ്റ മാജിക് ദിനത്തിന്റെ മാത്രം സഹായത്തില്‍.
കളിയുടെ 14ാം മിനുറ്റില്‍ ആദ്യ ഗോളടിച്ച മെസി പിന്നീട് 26 മിനുറ്റിനകം ഹാട്രിക് പൂര്‍ത്തിയാക്കി എയ്ബറിനെ തീര്‍ത്തുകളഞ്ഞു. 87ാം മിനുറ്റിലായിരുന്നു മെസിയുടെ നാലാം ഗോള്‍. അര്‍തര്‍ മെലോയുടെ വകയായിരുന്നു(89') ബാഴ്‌സലോണയുടെ അഞ്ചാംഗോള്‍. വിവാദങ്ങള്‍ക്കൊടുവില്‍ 'അടിയന്തരമായി' ബാഴ്‌സലോണ സ്വന്തം ക്യാമ്പിലെത്തിച്ച മാര്‍ട്ടിന്‍ ബ്രയ്ത്‌വെയ്റ്റ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. 72ആം മിനുറ്റില്‍ ഗ്രീസ്മാന് പകരക്കാരനായാണ് ബ്രെയ്ത്‌വെയ്റ്റ് ഇറങ്ങിയത്.
നൗകാമ്പില്‍ നടന്ന കളിയില്‍ ബാഴ്‌സലോണ ആരാധകര്‍ വെളുത്ത തൂവാലകള്‍ വീശിയാണ് ബോര്‍ഡിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്. ക്ലബ് പ്രസിഡന്റ് ബര്‍ട്ടോമു രാജിവെക്കണമെന്ന ആവശ്യവും ഗാലറികളില്‍ മുഴങ്ങി.
ജയത്തോടെ ബാഴ്‌സലോണക്ക് 25 കളികളില്‍ നിന്നും 55 പോയിന്റായി. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് ഇത്ര തന്നെ കളികളില്‍ നിന്നും 53 പോയിന്റാണുള്ളത്. ലെവന്റെയോട് ഒരുഗോളിന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതാണ് സിദാനും സംഘത്തിനും തിരിച്ചടിയായത്.
ചൊവ്വാഴ്ച്ച ചാമ്പ്യന്‍സ് ലീഗില്‍ നാപ്പോളിക്കെതിരെ കളിക്കാനിറങ്ങുന്ന ബാഴ്‌സലോണക്ക് ഈ ജയം വലിയ ആത്മവിശ്വാസമാണ് നല്‍കുക.
Adjust Story Font
16

