Quantcast

പി.എസ്.ജിക്കുവേണ്ടി 200 ഗോള്‍ നേടുന്ന ആദ്യ താരമായി കവാനി

കവാനി പി.എസ്.ജിയിലെത്തിയ ശേഷം 2016-17 സീസണിലൊഴികെ അഞ്ച് തവണയും പി.എസ്.ജിക്കായിരുന്നു ലീഗ് വണ്‍ കിരീടം...

MediaOne Logo

Web Desk

  • Published:

    24 Feb 2020 4:22 AM GMT

പി.എസ്.ജിക്കുവേണ്ടി 200 ഗോള്‍ നേടുന്ന ആദ്യ താരമായി കവാനി
X

ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബായ പാരിസ് സെന്റ് ജെര്‍മനുവേണ്ടി ഗോളുകളില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ കൡക്കാരനെന്ന റെക്കോഡ് എഡിന്‍സണ്‍ കവാനിക്ക്. ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗായ ലീഗ് വണ്ണില്‍ ബോര്‍ഡോക്‌സിനെതിരെ നേടിയ ഗോളോടെയാണ് 33കാരനായ കവാനി ഈ നേട്ടം സ്വന്തമാക്കിയത്. 2013ലാണ് നാപോളിയില്‍ നിന്നും കവാനി പി.എസ്.ജിയിലെത്തുന്നത്.

കവാനി

2016-17, 2017-18 സീസണുകളില്‍ കവാനിയായിരുന്നു ഫ്രഞ്ച് ലീഗിലെ ടോപ് സ്‌കോറര്‍. 298ആമത്തെ മത്സരത്തിലാണ് പി.എസ്.ജിക്കുവേണ്ടി കവാനി 200ആം ഗോള്‍ നേടിയത്. നാപ്പോളിക്കുവേണ്ടി 138 കളികളില്‍ നിന്നും 104 ഗോളുകളും പാലെര്‍മോക്കുവേണ്ടി 50 കളികളില്‍ 37 ഗോളുകളും കവാനി നേടിയിട്ടുണ്ട്. ഉറുഗ്വേക്കുവേണ്ടി 116 കളികളില്‍ നിന്നും 50 ഗോളുകളാണ് കവാനി നേടിയിട്ടുള്ളത്.

കവാനി പി.എസ്.ജിയിലെത്തിയ ശേഷം 2016-17 സീസണിലൊഴികെ അഞ്ച് തവണയും പി.എസ്.ജിക്കായിരുന്നു ലീഗ് വണ്‍ കിരീടം. അതിന് മുമ്പ് ആകെ മൂന്ന് തവണയേ പി.എസ്.ജി ലീഗ് വണ്‍ കിരീടം നേടിയിരുന്നുള്ളൂ. പി.എസ്.ജിക്ക് കിരീടം നഷ്ടമായ സീസണിലും കവാനിയായിരുന്നു ലീഗ് വണ്ണിലെ ടോപ് സ്‌കോറര്‍. 2019-20 സീസണില്‍ പരിക്ക് വലച്ച കവാനിക്ക് ആകെ നാല് ഗോളുകള്‍ മാത്രമേ നേടാനായിട്ടുള്ളൂ.

180 കളികളില്‍ നിന്നം 156 ഗോളുകള്‍ നേടിയിട്ടുള്ള സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ് പി.എസ്.ജി ഗോള്‍സ്‌കോറര്‍മാരില്‍ കവാനിക്ക് തൊട്ടു പിന്നിലുള്ളത്. സഹതാരങ്ങളില്‍ 116 കളികളില്‍ നിന്നും 84 ഗോളുമായി എംബപെയാണ് കുതിക്കുന്നത്. കവാനിയുടെ റെക്കോഡ് തകര്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള താരവും എംബപെ തന്ന. ഡി മരിയ 81 ഗോളും നെയ്മര്‍ 77കളികളില്‍ നിന്ന് 67ഗോളും നേടിയിട്ടുണ്ട്.

നെയ്മറുടെ ചുവപ്പുകാര്‍ഡും മാര്‍ക്വിനോസിന്റെ ഇരട്ടഗോളും കവാനിയുടെ ഇരുന്നൂറാം ഗോളും കണ്ട മത്സരത്തില്‍ 4-3ന് കഷ്ടിച്ചാണ് ബോര്‍ഡോക്‌സിനെ പി.എസ്.ജി തോല്‍പിച്ചത്.

TAGS :

Next Story