‘ഇല്ല, ഞാന്‍ മരിച്ചിട്ടില്ല’ മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി അഡ്രിയാനോ
ഒരിക്കല്‍ പ്രതിഭാധനനായ സ്‌ട്രൈക്കറാരുന്ന അഡ്രിയാനോ ഇപ്പോള്‍ റിയോ ഡി ജനീറോയിലെ ഏറ്റവും കുപ്രസിദ്ധമായ ഫവേലയിലാണ് താമസം. കുപ്രസിദ്ധ മയക്കു മരുന്ന് സംഘമായ റെഡ് കമാന്‍ഡാണ് അഡ്രിയാനോയെ സംരക്ഷിക്കുന്നത്...

2000ത്തിന്റെ തുടക്കത്തില്‍ ബ്രസീലില്‍ നിന്നും ഇറ്റലിയിലെ ക്ലബുകള്‍ക്കുവേണ്ടി തിളങ്ങി ലോക ഫുട്‌ബോളില്‍ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു അഡ്രിയാനോ. പ്രതിഭാധനനായ മുന്നേറ്റക്കാരന്‍ എന്ന് പറയിപ്പിച്ചവരെ കൊണ്ടു തന്നെ മോശക്കാരനെന്ന പേരു കേള്‍പ്പിച്ചവന്‍. ഇപ്പോഴിതാ സ്വന്തം മരണവാര്‍ത്തകള്‍ തള്ളിക്കളഞ്ഞുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടേണ്ട അവസ്ഥയും മുന്‍ താരത്തിനുണ്ടായിരിക്കുന്നു.
താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രങ്ങളാണ് 38കാരനായ അഡ്രിയാനോ പോസ്റ്റു ചെയ്തിരിക്കുന്നത്.
സിനിമാക്കഥകളെ വെല്ലുന്ന ജീവിതമാണ് അഡ്രിയാനോയുടേത്. ബ്രസീലിലെ ഫ്ളെമിംഗോക്കുവേണ്ടി കളിച്ചു തുടങ്ങിയ അഡ്രിയാനോയുടെ നല്ലകാലം തുടങ്ങുന്നത്. 2001ല്‍ സീരി എയിലേക്ക് എത്തുന്നതോടെയാണ്. പാര്‍മക്കും ഇന്റര്‍മിലാനും വേണ്ടി അഡ്രിയാനോ ഗോളുകള്‍ അടിച്ചുകൂട്ടി. 2005/06 സീസണ്‍ മുതല്‍ നാല് തവണയാണ് അഡ്രിയാനോ തുടര്‍ച്ചയായി സീരി എ കിരീടം നേടിയത്. രണ്ട് കോപ ഇറ്റാലിയയും ഇന്റര്‍മിലാനുവേണ്ടി നേടിക്കൊടുത്ത അഡ്രിയാനോ ക്ലബിനായി 74 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
കക്ക, അഡ്രിയാനോ, റൊണാള്‍ഡോ, റൊണാള്ഡീന്യോബ്രസീലില് റൊണാള്‍ഡോ, റൊണാള്‍ഡീന്യോ, കക്ക എന്നിവര്‍ക്കൊപ്പമായിരുന്നു അഡ്രിയാനോ എന്ന ഏഴാം നമ്പറുകാരന്‍ തിളങ്ങിയത്. 48 കളികളില്‍ നിന്നും 27 ഗോളുകളും നേടി. 2004ലെ കോപ അമേരിക്കയിലെ ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണപാദുകവും അഡ്രിയാനോക്കായിരുന്നു.
എന്നാല്‍, പിതാവിന്റെ മരണം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. അച്ചടക്കമില്ലാത്ത ജീവിതവും ലഹരി ഉപയോഗവും അഡ്രിയാനോയുടെ ജീവിതം തകര്‍ക്കുകയായിരുന്നു. മുന്‍നിര ക്ലബുകളില്‍ നിന്നും പടിപടിയായിറങ്ങി ഒടുവില്‍ പണക്കൊഴുപ്പിന്റെ അമേരിക്കന്‍ ലീഗിലെ ക്ലബ് മിയാമി യുണൈറ്റഡിന് വേണ്ടിയാണ് അഡ്രിയാനോ കളിച്ചത്. ഒരു മത്സരം മാത്രം കളിച്ച അഡ്രിയാനോ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
റെഡ് കമാന്‍റ് സംഘാംഗത്തോടൊപ്പം അഡ്രിയാനോറിയോ ഡി ജനീറോയിലെ ഏറ്റവും കുപ്രസിദ്ധമായ ഫവേലകളിലൊന്നിലാണ് പിന്നീട് അഡ്രിയാനോ ജീവിക്കുന്നത്. അതും റെഡ് കമാന്റ് എന്ന കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ സംരക്ഷണയില്‍. ഈ സംഘത്തിലുള്ളവര്‍ക്കൊപ്പം തോക്കുമായി അഡ്രിയാനോ നില്‍ക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിട്ടുണ്ട്.
Adjust Story Font
16

