വെസ്റ്റ്ഹാം പേടിപ്പിച്ചു, ഒടുവില്‍ ലിവര്‍പൂള്‍ തന്നെ ജയിച്ചു
ലിവര്‍പൂളിന്റെ അപരാജിത റെക്കോഡ് തകര്‍ക്കുമെന്ന പ്രതീക്ഷ അല്‍പനേരത്തേക്കെങ്കിലും നല്‍കിയ ശേഷം വെസ്റ്റ്ഹാമും കീഴടങ്ങുകയായിരുന്നു...

ഇക്കുറി കഷ്ടപ്പെട്ട് തന്നെയാണ് ലിവര്‍പൂള്‍ കളിച്ചു ജയിച്ചത്. ഒരുവേള 1-2ന് പുറകിലേക്ക് പോയ ലിവര്‍പൂള്‍ ചാമ്പ്യന്മാരുടെ കളി പുറത്തെടുത്താണ് 3-2ന് ജയിച്ചു കയറിയത്. പ്രീമിയര്‍ ലീഗില്‍ 27 കളികളില്‍ നിന്ന്(26ജയം ഒരു സമനില) 79 പോയിന്റുമായി ഒന്നാം സ്ഥാനത്ത് വിരാജിക്കുകയാണ് ലിവര്‍പൂള്‍.
മാനെയുടെ വിജയഗോള്പ്രീമിയര് ലീഗില്‍ തരംതാഴ്ത്തല്‍ നിഴലിലുള്ള വെസ്റ്റ്ഹാം യുണൈറ്റഡ് ലിവര്‍പൂളിനെതിരെ കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്. പത്തു മിനിറ്റിനുള്ളില്‍ ജോര്‍ജിനിയോ വെയ്‌നാള്‍ഡമിന്റെ ഗോളില്‍ ലിവര്‍പൂള്‍ തന്നെ മുന്നിലെത്തി. പിന്നീട് ആന്‍ഫീല്‍ഡില്‍ വെസ്റ്റ്ഹാം ലിവര്‍പൂളിനെ വിറപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. കോര്‍ണറില്‍ തലവെച്ച് ഇസാ ഡിയോപും രണ്ടാം പകുതിയില്‍ പാബ്ലോ ഫോര്‍നിസും ഗോളുകള്‍ നേടിയതോടെ ലിവര്‍പൂള്‍ 1-2ന് പിന്നില്‍ പോയി.
തോല്‍ക്കാന്‍ മനസില്ലാത്ത ലിവര്‍പൂളിന് വേണ്ടി സലാ പട നടയിച്ചു. സലാഹിന്റെ ഷോട്ട് വെസ്റ്റ്ഹാം ഗോളി ഫാബിയാന്‍സ്‌കിയുടെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്ന് ഗോളായി. 81ആം മിനുറ്റില്‍ സാദിയോ മാനെ വിജയഗോള്‍ കൂടി നേടിയതോടെ ആന്‍ഫീല്‍ഡില്‍ ആഘോഷം ആരംഭിച്ചു.
Adjust Story Font
16

