Quantcast

കൊറോണ: യുവന്റസും ഇന്ററും തമ്മിലുള്ള മത്സരമടക്കം നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍

കഴിഞ്ഞ ആഴ്ച്ച നടക്കേണ്ടിയിരുന്ന നാല് സീരിഎ മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഈ ആഴ്ച്ചയിലെ അഞ്ച് മത്സരങ്ങളില്‍ കാണികളെ നിരോധിക്കാനാണ് അധികൃതരുടെ തീരുമാനം...

MediaOne Logo

Web Desk

  • Published:

    25 Feb 2020 11:45 AM IST

കൊറോണ: യുവന്റസും ഇന്ററും തമ്മിലുള്ള മത്സരമടക്കം നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍
X

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ ഈ ആഴ്ച്ച നടക്കുന്ന മത്സരങ്ങള്‍ക്ക് കാണികളെ കയറ്റേണ്ടെന്ന് തീരുമാനം. രാജ്യത്ത് കൊറോണ വൈറസ്(COVID-19) ബാധ വ്യാപകമായതോടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സീരി എ അധികൃതര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള യുവന്റസും മൂന്നാമതുള്ള ഇന്ററും തമ്മിലുള്ള മത്സരം അടക്കം അഞ്ച് കളികളാണ് ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി നടക്കുക.

കഴിഞ്ഞ ആഴ്ച്ച നടക്കേണ്ടിയിരുന്ന നാല് സീരിഎ മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഈ ആഴ്ച്ചയും ഇതേ നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആരാധകരെ പുറത്താക്കി മത്സരങ്ങള്‍ നടത്താന്‍ ലീഗ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഉഡിനീസ്-ഫ്‌ളോറന്റിന, മിലാന്‍-ജെനോവ, പാര്‍മ-എസ്.പി.എ.എല്‍, സസൂലോ-ബ്രസീക്ക, ഇന്റര്‍-യുവന്റസ് എന്നീ മത്സരങ്ങളാണ് ഗാലറികള്‍ ഒഴിച്ചിട്ട് നടത്തുക.

മത്സരങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കിയാല്‍ ഇക്കുറി സീരി എ സീസണ്‍ പൂര്‍ത്തിയാക്കുന്നത് പോലും എളുപ്പമാവില്ലെന്ന തിരിച്ചറിവിലാണ് പുതിയ രീതിയില്‍ മത്സരം നടത്താന്‍ തീരുമാനമായത്. ഇതോടെയാണ് ലംബാര്‍ഡി, വെനെറ്റോ, പീഡ്മൗണ്ട്, ഫ്രിയൂളി വെനെസ്വ ജിയൂലിയ, എമിലി റോമെഗ്ന എന്നീ മേഖലകളിലെ മത്സരങ്ങളില്‍ കാണികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ये भी पà¥�ें- ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു 

ഇറ്റലിയുടെ വടക്കന്‍ മേഖലയിലാണ് കൊറോണ വൈറസ് ഏറെ ഭീതി പരത്തുന്നത്. ഇറ്റലിയില്‍ ഇതുവരെ 229 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച ഏഴ് പേര്‍ മരിക്കുകയും ചെയ്തിരുന്നു. കൊറോണ മരണത്തില്‍ ചൈനക്കും(2663), ഇറാനു(12), ദക്ഷിണ കൊറിയക്കും(8) പിന്നിലാണ് ഇറ്റലിയുള്ളത്.

TAGS :

Next Story