Quantcast

നാബ്രിയുടെ ലണ്ടന്‍ പ്രേമം, രണ്ട് കളിയില്‍ ആറ് ഗോള്‍

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ടോട്ടന്നത്തിനെതിരെ നാല് ഗോളുകള്‍ നേടിയ അതേ നാബ്രിയുടെ ഇരട്ടഗോളുകളാണ്‍ ചെല്‍സിയെ ആദ്യ പാദത്തില്‍ പടുകുഴിയിലെത്തിച്ചത്...

MediaOne Logo

Web Desk

  • Published:

    26 Feb 2020 3:42 AM GMT

നാബ്രിയുടെ ലണ്ടന്‍ പ്രേമം, രണ്ട് കളിയില്‍ ആറ് ഗോള്‍
X

ലണ്ടനില്‍ ഈ സീസണില്‍ കളിക്കാനിറങ്ങിയ രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും 24കാരനായ സെര്‍ജി നാബ്രി അടിച്ചുകൂട്ടിയത് ആറ് ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ ടോട്ടന്നം ഹോട്‌സ്പറിനെ 7-2ന് ബയേണ്‍ മ്യൂണിച്ച് തകര്‍ത്തപ്പോള്‍ നാല് ഗോളുകളാണ് നാബ്രി നേടിയത്. ഇക്കുറി ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയെ 3-0ത്തിന് മുക്കിയപ്പോള്‍ നാബ്രിയുടെ സംഭാവനയായി വന്നത് രണ്ട് ഗോളുകള്‍.

ये भी पà¥�ें- മെസിയെ വീഴ്ത്തിയ ഒസ്പിന

അഴ്‌സണലില്‍ നിന്നും 2017ലാണ് ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിച്ചിലേക്ക് സെര്‍ജി നാബ്രി ചേക്കേറുന്നത്. ഇംഗ്ലണ്ടിലെ ചുവന്ന ജേഴ്‌സിയില്‍ നിന്നും ജര്‍മ്മിയിലെ ചുവന്ന ജേഴ്‌സിയിലെത്തിയ നാബ്രി ചെല്‍സിക്കെതിരായ മത്സരത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചത് 'ലണ്ടന്‍ ഇപ്പോഴും ചുവന്നുതന്നെ' എന്നായിരുന്നു.

നാബ്രിയുടെ ഇരട്ടഗോളുകള്‍ക്ക് പിന്നാലെ ലെവന്‍ഡോവ്‌സ്‌കിയുടെ വക ഒരു ഗോള്‍ കൂടി വന്നതോടെ ചെല്‍സി ലംപാര്‍ഡിന്റെ ചെല്‍സിഏറ്റവും വലിയ നാട്ടിലെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. തനിക്ക് ലണ്ടനില്‍ ഒരു പാട് സുഹൃത്തുക്കളുണ്ടെന്നും അതുകൊണ്ടുതന്നെ ഇങ്ങോട്ട് വരുന്നത് ഇഷ്ടമാണെന്നുമായിരുന്നു മത്സരശേഷം നാബ്രി പറഞ്ഞത്.

ചെല്‍സിയെ ആദ്യ പാദത്തില്‍ മൂന്ന് ഗോളിന് തോല്‍പിച്ചെങ്കിലും ബാഴ്‌സലോണയുടെ മുന്‍ അനുഭവം വെച്ച് സൂക്ഷിച്ചായിരിക്കും രണ്ടാം പാദത്തിലും കളിക്കുകയെന്നും നാബ്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്നുഗോളുകള്‍ക്ക് ആദ്യ പാദം ജയിച്ച ബാഴ്‌സയെ ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ മറികടന്നിരുന്നു.

ജര്‍മ്മന്‍ ലീഗായ ബുണ്ടസ് ലിഗയില്‍ മുന്നിലുള്ള ബയേണ്‍ മ്യൂണിച്ചിനുവേണ്ടി 21 കളികളില്‍ നിന്നും പത്തു ഗോളും നാബ്രി നേടിയിട്ടുണ്ട്. ചെല്‍സിയുടെ തട്ടതമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടോ അതിലേറെയോ ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ താരമാണ് നാബ്രി. നോക്കൗട്ട് മത്സരങ്ങളില്‍ ഇരട്ട ഗോള്‍ നേടുന്ന രണ്ടാമത്തെ താരവും. 2005ല്‍ ബാഴ്‌സലോണക്കുവേണ്ടി റൊണാള്‍ഡീന്യോ ഇരട്ട ഗോളുകള്‍ നേടിയിട്ടുണ്ട്. അന്ന് ബാഴ്‌സലോണ 4-2നായിരുന്നു ചെല്‍സിയെ തോല്‍പിച്ചത്.

TAGS :

Next Story