Quantcast

രണ്ട് സെക്കന്റില്‍ രണ്ട് മഞ്ഞക്കാര്‍ഡ്! ബാഴ്‌സക്ക് തലവേദനയായി ചൂടന്‍ വിദാല്‍

ചുവപ്പു കാര്‍ഡ് കണ്ടതോടെ ചാമ്പ്യന്‍സ് ലീഗില്‍ നാപ്പോളിക്കെതിരായ രണ്ടാം പാദ മത്സരത്തില്‍ അര്‍ട്ടൂറോ വിദാലിന് ബാഴ്‌സലോണക്കുവേണ്ടി കളിക്കാനാകില്ല...

MediaOne Logo

Web Desk

  • Published:

    26 Feb 2020 2:11 AM GMT

രണ്ട് സെക്കന്റില്‍ രണ്ട് മഞ്ഞക്കാര്‍ഡ്! ബാഴ്‌സക്ക് തലവേദനയായി ചൂടന്‍ വിദാല്‍
X

നാപ്പോളിക്കെതിരായ എവേ മത്സരത്തിലെ ഫലത്തേക്കാള്‍ സെറ്റിയനേയും ബാഴ്‌സലോണയേയും ആശങ്കപ്പെടുത്തുന്നത് വിദാലിന്റെ ചുവപ്പുകാര്‍ഡായിരിക്കും. നാപ്പോളിക്കെതിരായ കളി അവസാന മിനുറ്റിലേക്ക് കടന്നപ്പോഴായിരുന്നു അര്‍ട്ടൂറോ വിദാല്‍ ചുവപ്പുകാര്‍ഡ് ചോദിച്ച് വാങ്ങിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ നൗകാമ്പില്‍ ഇറങ്ങുമ്പോള്‍ ബാഴ്‌സലോണ നിരയില്‍ വിദാലിന് കളിക്കാനാകില്ലെന്ന് ഉറപ്പായി.

മത്സരത്തിനിടെ നാപ്പോളി താരത്തിനോട് കോര്‍ക്കുന്ന വിദാല്‍

ഈ ചുവപ്പുകാര്‍ഡില്‍ ആദ്യാവസാനം കുറ്റക്കാരന്‍ വിദാല്‍ തന്നെയായിരിക്കും. ഒരേ സംഭവത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ നേടിക്കൊണ്ടാണ് വിദാലിന് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങേണ്ടി വന്നത്. നാപ്പോളിയുടെ മരിയോ റൂയിയെ ടാക്കിള്‍ ചെയ്ത് വീഴ്ത്തിയതിനായിരുന്നു ആദ്യ മഞ്ഞ. ഫൗളിന് ശേഷം ഇരച്ചെത്തി തലകൊണ്ടിടിച്ചതിനായിരുന്നു രണ്ടാമത്തെ മഞ്ഞക്കാര്‍ഡ്.

നേരിട്ടുള്ള ചുവപ്പുകാര്‍ഡ് അല്ലാത്തതുകൊണ്ടുതന്നെ വാര്‍ സേവനവും ബാഴ്‌സക്ക്‌ലഭ്യമായില്ല. ഇതോടെ കിട്ടിയ ചുവപ്പുകാര്‍ഡുമായി കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മടങ്ങാനായിരുന്നു വിദാലിന്റെ വിധി. മാര്‍ച്ച് 18ന് നടക്കുന്ന രണ്ടാം പാദ മത്സരത്തിലെ വിദാലിന്റെ അസാന്നിധ്യം ബാഴ്‌സക്കും പരിശീലകന്‍ സെറ്റിയനും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല.

ये भी पà¥�ें- നാബ്രിയുടെ ലണ്ടന്‍ പ്രേമം, രണ്ട് കളിയില്‍ ആറ് ഗോള്‍

മഞ്ഞക്കാര്‍ഡ് ലഭിച്ച സെര്‍ജിയോ ബഷ്‌കെറ്റ്‌സിനും അടുത്ത കളി കളിക്കാനാകില്ലെന്നത് ബാഴ്‌സയുടെ മധ്യനിരയിലെ കുഴപ്പങ്ങള്‍ കൂട്ടും. മധ്യനിരയില്‍ മാത്രമല്ല സെറ്റിയനും ബാഴ്‌സക്കും പ്രശ്‌നങ്ങളുള്ളത്. ജെറാര്‍ഡ് പിക്വ നാപ്പോളിക്കെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ് പുറത്തായിരുന്നു. പിക്വയും രണ്ടാം പാദത്തില്‍ പുറത്തു തന്നെയായിരിക്കും.

TAGS :

Next Story