Quantcast

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയെ തകര്‍ത്ത് ബയേണ്‍, ബാഴ്‌സ-നാപ്പോളി സമനിലയില്‍   

സെര്‍ജി നാബ്രി ബയേണിനായി ഇരട്ടഗോളുകള്‍ നേടി. ബാഴ്‌സലോണയുടെ സമനിലയിലെ നിര്‍ണ്ണായക എവേ ഗോള്‍ ഗ്രീസ്മാന്റെ വകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    26 Feb 2020 1:32 AM GMT

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയെ തകര്‍ത്ത് ബയേണ്‍, ബാഴ്‌സ-നാപ്പോളി സമനിലയില്‍    
X

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ ബയേണ്‍ മ്യൂണിച്ച് ചെല്‍സിയെ(3-0) തകര്‍ത്തു. ബാഴ്‌സലോണ നാപ്പോളി മത്സരം(1-1) സമനിലയില്‍ അവസാനിച്ചു. സെര്‍ജി നാബ്രി ബയേണിനായി ഇരട്ടഗോളുകള്‍ നേടി. ബാഴ്‌സലോണയുടെ സമനിലയിലെ നിര്‍ണ്ണായക എവേ ഗോള്‍ ഗ്രീസ്മാന്റെ വകയായിരുന്നു.

നാപ്പോളിക്കെതിരെ ഗ്രീസ്മാന്‍

ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ എതാണ്ട് അവസാനിപ്പിച്ചാണ് ലണ്ടനില്‍ നിന്നും ബയേണ്‍ മ്യൂണിച്ച് മടങ്ങിയത്.

ये भी पà¥�ें- രണ്ട് സെക്കന്റില്‍ രണ്ട് മഞ്ഞക്കാര്‍ഡ്! ബാഴ്‌സക്ക് തലവേദനയായി ചൂടന്‍ വിദാല്‍

ഇരട്ട ഗോളുകളുമായി നാബ്രിയും(51', 54') രണ്ട് അസിസ്റ്റും ഒരു ഗോളുമായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും(76') ബയേണിനായി തിളങ്ങി. ചാമ്പ്യന്‍സ് ലീഗില്‍ സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ചിട്ടുള്ള ലെവന്‍ഡോവ്‌സ്‌കിയുടെ 11ആം ഗോളാണിത്.

ബയേണ്‍ തങ്ങളേക്കാള്‍ മികച്ച കളിയാണ് പുറത്തെടുത്തതെന്ന് ചെല്‍സി സ്‌ട്രൈക്കര്‍ ഒളിവര്‍ ജിറൂഡിനെക്കൊണ്ട് വരെ പറയിപ്പിക്കുംവിധമായിരുന്നു ജര്‍മ്മന്‍സംഘത്തിന്റെ പ്രകടനം.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ബാഴ്‌സലോണയുടെ എവേ ഗോളുകള്‍ നേടുന്നത് കുറച്ചായി മെസി മാത്രമായിരുന്നു. 2015ല്‍ നെയ്മര്‍ ബയേണിനെതിരെ നേടിയതായിരുന്നു അവസാനമായി മെസിയല്ലാത്ത കളിക്കാരന്റ ഗോള്‍. ഇതിനൊരു അറുതി വരുത്തുന്നതായിരുന്നു ഗ്രീസ്മാന്റെ നാപ്പോളിക്കെതിരായ ഗോള്‍. സുവാരസിന്റേയും ഡെംപലയുടേയും പരിക്കുകള്‍ അലട്ടുന്ന ബാഴ്‌സലോണക്ക് ആശ്വാസം നല്‍കുന്നതാണ് ഗ്രീസ്മാന്റെ കളി.

ये भी पà¥�ें- മെസിയെ വീഴ്ത്തിയ ഒസ്പിന

നേപ്പിള്‍സില്‍ നടന്നകളിയില്‍ ഡ്രൈസ് മെര്‍ട്ടിനസ്(30') നാപ്പോളിയെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയിലെ ഗ്രീസ്മാന്റെ(57) ഗോളിലൂടെ ബാഴ്‌സ സമനിലപിടിച്ചു. 89ആം മിനുറ്റില്‍ അര്‍ട്ടൂറോ വിദാല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. മാര്‍ച്ച് 18ന് നൗകാമ്പില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വിദാലിന്റെ അഭാവം സെറ്റിയന് തലവേദനയാണ്.

TAGS :

Next Story