Quantcast

യൂറോപ്പ ലീഗ്: ഗോള്‍ വര്‍ഷിച്ച് യുണൈറ്റഡ്, അഴ്‌സണല്‍ പുറത്ത്

യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറിലേക്കുള്ള 16 ടീമുകളില്‍ 15 എണ്ണം ഏതെന്ന കാര്യത്തില്‍ തീരുമാനമായി...

MediaOne Logo

Web Desk

  • Published:

    28 Feb 2020 1:59 AM GMT

യൂറോപ്പ ലീഗ്: ഗോള്‍ വര്‍ഷിച്ച് യുണൈറ്റഡ്, അഴ്‌സണല്‍ പുറത്ത്
X

ബെല്‍ജിയന്‍ ക്ലബായ ബ്രുഗെയെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സ്വന്തം മൈതാനത്ത് ഗ്രീക്ക് ടീം ഒളിംപിയാക്കോസിനോട് 2-1ന് പരാജയപ്പെട്ടതോടെ അഴ്‌സണലിന്റെ സാധ്യതകള്‍ അവസാനിച്ചു. എസ്പാനിയോളിനോട് 3-2ന് തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 6-3ന്റെ മുന്‍തൂക്കത്തില്‍ വോള്‍വ്‌സും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഗെറ്റഫെയോട് ഇരുപാദങ്ങളിലുമായി 3-2ന് തോറ്റ അയാക്‌സും പുറത്തായി.

അഴ്‌സണലിനെതിരെ അധിക സമയത്ത് നേടിയ വിജയഗോളില്‍ ആഹഌദിക്കുന്ന ഒളിംപിയാക്കോസ് താരങ്ങള്‍

യൂറോപ്പ ലീഗ് റൗണ്ട് 32വില്‍ ഏറ്റവും നിറമുള്ള വിജയം റെഡ് ഡെവിള്‍സിന്റേതായിരുന്നു. ഓള്‍ഡ് ട്രാഫോഡില്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് മുന്നില്‍ ബ്രുഗെ അഞ്ച് ഗോളിന്റെ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 6-1 എന്ന സ്‌കോറിനായിരുന്നു യുണൈറ്റഡ് ജയം. സിമോണ്‍ ഡെലി 22ആം മിനുറ്റില്‍ ബോക്‌സില്‍ വെച്ച് ഡാന്‍ ജെയിംസിന്റെ ഷോട്ട് കൈകൊണ്ട് തടുത്തതിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ പത്തുപേരിലേക്ക് ചുരുങ്ങിയ ക്ലബ് ബ്രുഗെ ഗോളുകള്‍ തുടര്‍ച്ചയായി വാങ്ങിക്കൂട്ടുകയായിരുന്നു.

അഴ്‌സണലിന്റെ യൂറോപ്പ ലീഗ് മോഹങ്ങള്‍ അവസാനിപ്പിച്ചത് ഒളിംപിയാക്കോസായിരുന്നു. ഗണ്ണേഴ്‌സ് തീര്‍ത്തും നിറം മങ്ങിപ്പോയ മത്സരത്തില്‍ ഒളിംപിയാക്കോസ് 2-1ന് ജയിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-2ആണെങ്കിലും കൂടുതല്‍ എവേ ഗോളുകള്‍ നേടിയതിന്റെ ബലത്തില്‍ ഒളിംപിയാക്കോസ് പ്രീക്വാര്‍ട്ടറിലെത്തുകയായിരുന്നു.

TAGS :

Next Story