Quantcast

സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു, എല്‍ ക്ലാസികോ കാണാന്‍ രോഹിത് ശര്‍മ്മയും

ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മയെ സ്പാനിഷ് ലീഗ് ഇന്ത്യയിലെ അംബാസിഡറായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്ത് എല്‍ ക്ലാസികോ കാണാന്‍ എത്തിയിരിക്കുന്നത്....

MediaOne Logo

Web Desk

  • Published:

    1 March 2020 12:01 PM GMT

സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു, എല്‍ ക്ലാസികോ കാണാന്‍ രോഹിത് ശര്‍മ്മയും
X

ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസികോ മത്സരം ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയും. കഴിഞ്ഞ വര്‍ഷമാണ് ലാലിഗയോടും എല്‍ ക്ലാസിക്കോയോടുമുളള ഇഷ്ടം രോഹിത് പരസ്യമായി പ്രകടിപ്പിച്ചത്. പിന്നീട് രോഹിത്തിനെ ആദ്യത്തെ ഫുട്‌ബോളിന് പുറത്തുള്ള സ്പാനിഷ് ലീഗിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായും തെരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ ലാലിഗയിലെ ഏറ്റവും വാശിയേറിയ മത്സരം കാണാന്‍ രോഹിത് നേരിട്ട് എത്തിയിരിക്കുന്നു.

എല്‍ക്ലാസികോ കാണാന്‍ മാഡ്രിഡിലെത്തിയ വിവരം രോഹിത് തന്റെ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. 2019ഡിസംബറിലായിരുന്നു എല്‍ ക്ലാസികോയോടും ലാ ലിഗയോടുമുള്ള ഇഷ്ടം രോഹിത്ത് ശര്‍മ്മ ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഹിത്തിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ ലാലിഗ തന്നെ രോഹിത്തിന്റെ ഇന്ത്യയിലെ ജനപ്രീതി കണക്കിലെടുത്ത് അദ്ദേഹത്തെ ലാലിഗ ബ്രാന്‍ഡ് അംബാസിഡറാക്കുകയായിരുന്നു.

'ഒരുപാട് തവണ എല്‍ ക്ലാസികോ ടി.വിയില്‍ കണ്ടിട്ടുണ്ട്. എന്തൊരു ആവേശമാണ്. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഫുട്‌ബോള്‍ ക്ലബുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് നേരിട്ട് കാണുമ്പോഴുള്ള അനുഭവം എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലുമാകുന്നില്ല. ടി.വിയില്‍ കാണുമ്പോള്‍ തന്നെ ഇത്ര ആവേശമുണ്ടെങ്കില്‍ നേരിട്ട് കാണുമ്പോള്‍ എന്തായിരിക്കും?' എന്നായിരുന്നു ലാലിഗ ബ്രാന്‍ഡ് അംബാസിഡറായ ശേഷം രോഹിത് ശര്‍മ്മ പ്രതികരിച്ചത്.

View this post on Instagram

In beautiful Madrid for #ElClasico @laliga 😁

A post shared by Rohit Sharma (@rohitsharma45) on

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 01.30നാണ് ബാഴ്‌സലോണയും റയല്‍മാഡ്രിഡും ഏറ്റുമുട്ടുക. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണബൂവിലാണ് മത്സരം. 25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ലാലിഗയില്‍ ഒന്നാമതുള്ള ബാഴ്‌സലോണക്ക് 55 പോയിന്റും രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 53 പോയിന്റുമാണ്. വിജയിക്കുന്നവര്‍ക്ക് ഒന്നാമതെത്താമെന്നത് കളിയുടെ വീറും വാശിയും കൂട്ടും.

സ്‌പെയിനില്‍ കൊറൊണ(COVID 19) വൈറസ് പടരുന്നതിനെ തുടര്‍ന്ന് ലാലിഗ മത്സരം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതുവരെ സ്‌പെയിനില്‍ 32 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. എന്നാല്‍ നിലവില്‍ എല്‍ ക്ലാസികോ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് ലാലിഗ പ്രസിഡന്റ് വ്യക്തമാക്കുകയായിരുന്നു.

TAGS :

Next Story