ഐ.എസ്.എല്‍: ആദ്യ പാദ സെമിയില്‍ ബംഗളൂരുവിന് ജയം
എ.ടി.കെയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു എഫ്.സി തോല്‍പിച്ചത്...

ഐ.എസ്.എല്‍ ആദ്യ പാദ സെമിയില്‍ എ.ടി.കെക്കെതിരെ ബംഗളൂരു എഫ്.സിക്ക് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് നിലവവിലെ ചാമ്പ്യന്മാര്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചത്. ദോഷോം ബ്രൗണ്‍ ആണ് ബംഗലൂരുവിനായി ഗോള്‍ നേടിയത്.

ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 31ആം മിനുറ്റിലായിരുന്നു നിര്‍ണ്ണായക ഗോള്‍ വന്നത്. മൈതാന മധ്യത്തില്‍ നിന്നും ബംഗളൂരു ഗോളി ഗുര്‍പ്രീതിന്റെ ഫ്രീകിക്ക് നേരെ ബംഗളൂരു താരം ഹെഡറിലൂടെ ബോക്‌സിലേക്ക് മറിച്ചു നല്‍കി. സ്പാനിഷ് താരം ജാനാന്റെ ഷോട്ട് എടികെ ഗോളി തടഞ്ഞെങ്കിലും റീ ബൗണ്ടില്‍ ലഭിച്ച അവസരം ഡെഷോണ്‍ ബ്രൗണ്‍ മുതലാക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ സമനിലക്കുവേണ്ടി എ.ടി.കെ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 83ആം മിനുറ്റില്‍ ബംഗളൂരു താരം നിഷു കുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. രണ്ടാം പാദ സെമി ഈ മാസരം എട്ടിന് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ നടക്കും.
Adjust Story Font
16

