Quantcast

മോഹന്‍ ബഗാന്റെ വിജയപരമ്പര അവസാനിപ്പിച്ച് ചെന്നൈ സിറ്റി

ഐലീഗില്‍ അഞ്ച് പോയിന്റ് കൂടി നേടിയാല്‍ മോഹന്‍ ബഗാന്‍ കിരീടം നേടും...

MediaOne Logo

Web Desk

  • Published:

    5 March 2020 8:11 PM IST

മോഹന്‍ ബഗാന്റെ വിജയപരമ്പര അവസാനിപ്പിച്ച് ചെന്നൈ സിറ്റി
X

കൊല്‍ക്കത്തയിലെ കല്യാണി മുന്‍സിപാലിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മോഹന്‍ബഗാനെ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടി ചെന്നൈ സിറ്റി എഫ്.സി. പാപാ ബബാകര്‍ ഡയാവ്ര(45')യുടെ ഗോളില്‍ മുന്നിലെത്തിയ ബഗാനെ കട്‌സുമി യസയുടെ(75') ഗോളിലൂടെയാണ് ചെന്നൈ പിടിച്ചു കെട്ടിയത്.

തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ചാണ് മോഹന്‍ ബഗാന്‍ ചെന്നൈ സിറ്റി എഫ്.സിയെ നേരിടാനെത്തിയത്. തുടര്‍ജയങ്ങള്‍ അവസാനിച്ചെങ്കിലും തോല്‍വിയറിയാത്ത ബഗാന്റെ യാത്ര തുടരുകയാണ്. കഴിഞ്ഞ 13 ഐ ലീഗ് മത്സരങ്ങളില്‍ മോഹന്‍ ബഗാന്‍ തോറ്റിട്ടില്ല.

15 കളികളില്‍ 11 വിജയവും മൂന്ന് സമനിലയുമായി 36 പോയിന്റാണ് മോഹന്‍ ബഗാനുള്ളത്. ഇനി അഞ്ച് പോയിന്റ് മാത്രം അകലെയാണ് മോഹന്‍ ബഗാന്റെ കിരീടനേട്ടം. ഈ പോയിന്റുകള്‍ ബഗാന്‍ നേടിയാല്‍ മറ്റു മത്സരഫലങ്ങള്‍ അവരെ ബാധിക്കില്ല. ആറാമതുള്ള ചെന്നൈ സിറ്റിക്ക് 15 കളികളില്‍ നിന്നും ഇരുപത് പോയിന്റാണുള്ളത്.

TAGS :

Next Story