Quantcast

ഓവന്റെ ഗോളടി റെക്കോഡിനൊപ്പമെത്തി മുഹമ്മദ് സലാ

ബേണ്‍മൗത്തിനെ 2-1ന് തോല്‍പിച്ച് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ 25 പോയിന്റിന്റെ വന്‍ ലീഡും സ്വന്തമാക്കി...

MediaOne Logo

Web Desk

  • Published:

    7 March 2020 2:58 PM GMT

ഓവന്റെ ഗോളടി റെക്കോഡിനൊപ്പമെത്തി മുഹമ്മദ് സലാ
X

തുടര്‍ച്ചയായി മൂന്ന് പ്രീമിയര്‍ ലീഗ് സീസണുകളില്‍ ഇരുപത് ഗോളുകള്‍ നേടുന്ന ലിവര്‍പൂള്‍ താരമെന്ന റെക്കോഡിനൊപ്പമെത്തി മുഹമ്മദ് സലാ. ഇംഗ്ലീഷ് താരം മൈക്കല്‍ ഓവന്റെ റെക്കോഡിനൊപ്പമാണ് സലാ എത്തിയത്. ബേണ്‍മൗത്തിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെയാണ് സലാ ഈ റെക്കോഡിനൊപ്പമെത്തിയത്. മത്സരത്തില്‍ ലിവര്‍പൂല്‍ 2-1ന് ജയിച്ചു.

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബേണ്‍മൗത്ത് തുടങ്ങിയത്. ഒമ്പതാം മിനുറ്റില്‍ ബേണ്‍ മൗത്തിന്റെ വില്‍സണ്‍ ക്രോസില്‍ കാല്‍വെച്ച് ലിവര്‍പൂള്‍ വലകുലുക്കി. 25ആം മിനുറ്റില്‍ സലായുടെ ഗ്രൗണ്ട് ഷോട്ടിലൂടെ സമനില നേടിയ ലിവര്‍പൂള്‍ ആദ്യ പകുതി അവസാനിക്കും മുമ്പേ ലീഡും നേടി. അതിവേഗ നീക്കത്തിനൊടുവില്‍ സാദിയോ മാനെയായിരുന്നു ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്.

മൈക്കല്‍ ഓവന്‍ 2000-01, 2001-02, 2002-03 സീസണുകളില്‍ ലിവര്‍പൂളിന് വേണ്ടി കളിക്കുമ്പോള്‍ ഇരുപതിലേറെ ഗോളുകള്‍ നേടിയിട്ടുണ്ട്. സലാ പ്രീമിയര്‍ ലീഗ് സീസണില്‍ ഇതുവരെ 16 ഗോളുകള്‍ നേടിയിട്ടുണ്ട്. സിറ്റിയുടെ അഗ്യൂറോയും 16 ഗോളുകള്‍ നേടിയിട്ടുണ്ട്. 17 ഗോളുമായി ലെസ്റ്റര്‍ താരം ജാമി വാര്‍ഡിയാണ് ഒന്നാമത്.

ലിവര്‍പൂളിനായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സലാ 70 ഗോളുകളും നേടിയിട്ടുണ്ട്.

TAGS :

Next Story