മെസിയുടെ വിവാദ പെനല്‍റ്റി ഗോളില്‍ ബാഴ്‌സലോണക്ക് ജയം
ബാഴ്‌സലോണ മാനേജുമെന്റുമായുള്ള അഭിപ്രായ ഭിന്നതകളും പരിക്കും മെസിയുടെ കളിയേയും ബാധിച്ചു തുടങ്ങിയെന്ന സംശയങ്ങള്‍ക്കിടയാക്കുന്നതായിരുന്നു റയല്‍ സോസിഡാസുമായുള്ള മത്സരം...

റയല്‍ സോസിഡാസ് ഉയര്‍ത്തിയ 90 മിനുറ്റ് വെല്ലുവിളിയെ മെസിയുടെ വിവാദ ഗോളില്‍ മറികടന്ന് ബാഴ്‌സലോണ. നിര്‍ണ്ണായക വിജയത്തോടെ 58 പോയിന്റുമായി ബാഴ്‌സലോണ മുന്നിലെത്തി. എന്നാല്‍ ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള റയല്‍ മാഡ്രിഡ് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ കിരീട പോരാട്ടത്തില്‍ തൊട്ടു പിന്നിലുണ്ട്.
ये à¤à¥€ पà¥�ें- ‘ബാഴ്‌സലോണയില്‍ നടക്കുന്ന പല കാര്യങ്ങളും വിചിത്രം’ മെസി
അവസാനം കളിച്ച പത്തു കളികളില്‍ ഒമ്പതും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് റയല്‍ സോസിഡാസ് ബ്ലോഗ്രാനയെ നേരിട്ടു തുടങ്ങിയത്. ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. രണ്ടാം പകുതിയിലും റയല്‍ സോസിഡാസ് നൗകാമ്പില്‍ ബാഴ്‌സലോണയെ വെള്ളം കുടിപ്പിച്ചു. ഒടുവില്‍ 81ആം മിനുറ്റിലാണ് നിര്‍ണ്ണായക പെനല്‍റ്റി ബാഴ്‌സലോണക്ക് ലഭിക്കുന്നത്.
പന്ത് ബോക്‌സില്‍ നിന്നും ഹെഡ് ചെയ്ത് അകറ്റാനുള്ള ശ്രമത്തിനിടെ റയല്‍ സോസിഡാസ് കളിക്കാരന്‍ ലെ നോര്‍മാഡിന്റെ കൈമുട്ടിന് മുകളിലാണ് തട്ടിത്. വാര്‍ പരിശോധനക്കൊടുവില്‍ ബാഴ്‌സലോണക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. സമ്മര്‍ദനിമിഷങ്ങള്‍ക്കൊടുവില്‍ പിഴവുകളില്ലാതെ മെസി ഗോളടിക്കുകയും ചെയ്തു. അവസാന മിനുറ്റുകളില്‍ സമനിലക്ക് റയല്‍ സോസിഡാസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബാഴ്‌സ പ്രതിരോധം പിടിച്ചു നിന്നു.
മെസി റയല്‍ സോസിഡാസുമായുള്ള മത്സരത്തിനിടെബാഴ്സലോണ മാനേജുമെന്റുമായുള്ള അഭിപ്രായ ഭിന്നതകളും പരിക്കും മെസിയുടെ കളിയേയും ബാധിച്ചു തുടങ്ങിയെന്ന സംശയങ്ങള്‍ക്കിടയാക്കുന്നതായിരുന്നു റയല്‍ സോസിഡാസുമായുള്ള മത്സരം. നാപോളിക്കും റയല്‍ മാഡ്രിഡിനും ഇപ്പോള്‍ റയല്‍ സോസിഡാസിനുമെതിരായ മത്സരങ്ങളില്‍ മെസി മഞ്ഞക്കാര്‍ഡ് കണ്ടതും ഇതിന്റെ സൂചനയാണ്.
റയല്‍ മാഡ്രിഡുമായി നിസാരപോയിന്റിന്റെ വ്യത്യാസം മാത്രമുള്ളതിനാല്‍ ഇനിയുള്ള ഓരോ ലാലിഗ മത്സരങ്ങളും ബാഴ്‌സക്ക് നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ മെസിയില്ലാതെ കളിക്കുന്നതിനെക്കുറിച്ച് ബാഴ്‌സലോണക്ക് ചിന്തിക്കാനുമാകില്ല.
Adjust Story Font
16

