Quantcast

ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സിക്കെതിരെ മൂന്നുഗോള്‍ തിരിച്ചടിച്ച് എടികെ ഫൈനലില്‍ 

എഫ്.സി ഗോവയെ 6-5ന് തോല്‍പിച്ച ചെന്നൈയിന്‍ എഫ്.സിയാണ് ഫൈനലില്‍ എ.ടി.കെയുടെ എതിരാളികള്‍...

MediaOne Logo

Web Desk

  • Published:

    9 March 2020 3:31 AM GMT

ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സിക്കെതിരെ മൂന്നുഗോള്‍ തിരിച്ചടിച്ച് എടികെ ഫൈനലില്‍ 
X

നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയെ തകര്‍പ്പന്‍ പ്രകടനത്തിനൊടുവില്‍ തോല്‍പിച്ച് എ.ടി.കെ ഫൈനലില്‍. ആദ്യ പാദത്തില്‍ ഒരു ഗോളിന് തോറ്റ ശേഷം രണ്ടാം പാദത്തില്‍ 3-1ന് ജയിച്ചാണ് എ.ടി.കെ മാര്‍ച്ച് 14ന് നടക്കുന്ന ഫൈനലിന് യോഗ്യത നേടിയത്. ചെന്നൈയിന്‍ എഫ്.സിയാണ് എ.ടി.കെയുടെ ഫൈനലിലെ എതിരാളികള്‍.

മലയാളിതാരം ആഷിക് കുരുണിയനിലൂടെ അഞ്ചാം മിനുറ്റില്‍ ബംഗളൂരു എഫ്.സി മുന്നിലെത്തിയിരുന്നു. പിന്നീട് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാല്‍ മാത്രമേ കൊല്‍ക്കത്തക്ക് ഫൈനലിലെത്താന്‍ സാധിക്കുമായിരുന്നുള്ളു. റോയ് കൃഷ്ണ(30') സമനിലഗോളും ഡേവിഡ് വില്യംസ്(63', 79) ഇരട്ടഗോളുകളും നേടിക്കൊണ്ട് എ.ടി.കെക്ക് അവിശ്വസനീയ ജയം നേടുകയായിരുന്നു. ഇരുപാദങ്ങളിലുമായി 3-2നാണ് എടികെ വിജയിച്ചത്.

ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യയുടെ തകര്‍പ്പന്‍ സേവുകളും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായി. പ്രതിരോധത്തിലും മുന്നേറ്റത്തിലും നിറഞ്ഞു കളിച്ച പ്രബീര്‍ ദാസാണ് കൊല്‍ക്കത്തയുടെ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. അവസാന നിമിഷം ബംഗളൂരു ഗോളെന്നുറപ്പിച്ചൊരു ശ്രമം പ്രബീര്‍ ദാസ് തന്നെ തകര്‍ക്കുകയും ചെയ്തു.

എഫ്.സി ഗോവയെ വീഴ്ത്തിയാണ് ചെന്നൈയിന്‍ ഫൈനലില്‍ കടന്നത്. ഇരുപാദങ്ങളിലുമായി 6-5നാണ് ചെന്നൈയിന്‍ ഗോവയെ മറികടന്നത്. ആദ്യ പാദത്തില്‍ നേടിയ 4-1ന്റെ ജയമാണ് രണ്ടാം പാദത്തില്‍ 2-4ന് തോല്‍വി വഴങ്ങിയിട്ടും ചെന്നൈയിനെ ഫൈനലില്‍ എത്തിച്ചത്.

TAGS :

Next Story