ജയത്തോടെ യുവന്റസ് ഒന്നാമത്, എ.സി മിലാന് നാണക്കേട്
ഇന്ററിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പിച്ചത്. ജെനോവ എഫ്.സിയോട് 2-1നായിരുന്നു എ.സി മിലാന്റെ തോല്‍വി...

ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ യുവന്റസിന് ജയം. ലീഗിലെ മൂന്നാം സ്ഥാനക്കാരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആരോണ്‍ റംസി, പൗലോ ഡിബാല എന്നിവരാണ് യുവന്റസിനായി ഗോള്‍ നേടിയത്.
54ആം മിനുറ്റില്‍ ക്ലോസ് റേഞ്ചില്‍ നിന്നായിരുന്നു ആരോണ്‍ റംസിയുടെ ഗോള്‍. രണ്ടാം ഗോളിന് റംസി വഴിയൊരുക്കുകയും ചെയ്തു. പതിമൂന്ന് മിനുറ്റുകള്‍ക്ക് ശേഷമായിരുന്നു ഡിബാല ഗോള്‍. നൃത്തചുവടുകള്‍ക്കൊടുവില്‍ ഡിബാല ഇടതുപുറംകാല്‍ കൊണ്ടാണ് ഗോള്‍ നേടിയത്. 79ആം മിനുറ്റില്‍ ഇന്റര്‍ താരം ഡാനിയേല്‍ പഡേലി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി.
ജയത്തോടെ ലാസിയോയെ പിന്തള്ളി യുവന്റസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 26 കളികളില്‍ നിന്നും യുവന്റസിന് 62 പോയിന്റും ഒന്നാമതുള്ള യുവന്റസിന് 63 പോയിന്റുമാണുള്ളത്. ഒരു മത്സരം കുറവ് കളിച്ച ഇന്റര്‍മിലാന് 54 പോയിന്റുണ്്.
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. മത്സരം കാണാന്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
എ.സി മിലാന് നാണക്കേട്
ഇറ്റാലിയന്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ എ.സി മിലാന് നാണം കെട്ട തോല്‍വി. ലീഗില്‍ 17ആം സ്ഥാനത്തുള്ള ജെനോവ എഫ്.സിയാണ് എ.സി മിലാനെ പരാജയപ്പെടുത്തിയത്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു എ.സി മിലാന്റെ തോല്‍വി.
ജെനോവ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകളും നേടിയിരുന്നു. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ വകയായിരുന്നു എ.സി മിലാന്റെ ആശ്വാസ ഗോല്‍. കൊറോണ കാരണം കാണികളില്ലാതെയാണ് ഈ മത്സരവും നടന്നത്.
Adjust Story Font
16

