ചാമ്പ്യന്‍സ് ലീഗ്; ബാഴ്സ - നപ്പോളി രണ്ടാം പാദ മത്സരം നടക്കുക കാണികളില്ലാത്ത സ്റ്റേഡിയത്തില്‍
കോവിഡ് 19 പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സീരി എ അടക്കം എല്ലാ കായിക മത്സരങ്ങളും ഇറ്റലിയും നിര്‍ത്തിവെച്ചിരുന്നു

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബാഴ്സലോണ നപ്പോളി രണ്ടാം പാദം കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ അരങ്ങേറും. കൊവിഡ് 19 ലോകമാകെ പരക്കുന്ന സാഹചര്യത്തിലാണ് ടീം മാനേജ്മെന്‍റില്‍ നിന്നും ഈ തീരുമാനം. മാര്‍ച്ച് 18ന് ബാഴ്സയുടെ ഹോം ഗ്രൌണ്ടായ ക്യാമ്പ് നോയിലാണ് ബാഴ്സ-നപ്പോളി രണ്ടാം പാദം. ആദ്യ പാദത്തില്‍ 1-1 എന്ന സ്കോറില്‍ കളി സമനിലയിലായി പിരിഞ്ഞിരുന്നു. ആയതിനാല്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ ഇരു ടീമുകള്‍ക്കും ഈ മത്സരം നിര്‍ണായകമാണ്.
ഈ ആഴ്ച ചാമ്പ്യന്‍സ് ലീഗില്‍ നടക്കാനിരുന്ന പിഎസ്ജി-ബൊറുസിയ ഡോട്മുണ്ട്, അല്റ്റാന്‍റ-വലന്‍സിയ മത്സരങ്ങളും അടഞ്ഞ കതകുകള്‍ക്ക് പിന്നില്‍ നടക്കും. ഈ മത്സരങ്ങള്‍ക്കും കാണികള്‍ ആരുമുണ്ടാകില്ല. കോവിഡ് 19 പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സീരി എ അടക്കം എല്ലാ കായിക മത്സരങ്ങളും ഇറ്റലിയും നിര്‍ത്തിവെച്ചിരുന്നു.
Next Story
Adjust Story Font
16

