ഒളിംപിയാക്കോസ് ഉടമക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
യൂറോപ്പ ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ ഒളിംപിയാക്കോസും വോള്‍വ്‌സുമായുള്ള ആദ്യപാദ മത്സരം നടക്കാനിരിക്കെയാണ് ക്ലബ് ഉടമക്ക് കോവിഡ് 19 ബാധിച്ചത് പുറത്തുവരുന്നത്...

ഗ്രീക്ക് ഫുട്‌ബോള്‍ ക്ലബായ ഒളിംപിയാക്കോസിന്റെ ഉടമക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യൂറോപ്പ ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ ഒളിംപിയാക്കോസും വോള്‍വ്‌സുമായുള്ള ആദ്യപാദ മത്സരം 13ന് പുലര്‍ച്ചെ 01.30ക്ക് നടക്കാനിരിക്കെയാണ് ക്ലബ് ഉടമക്ക് കൊറോണ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ഭീതിയെ തുടര്‍ന്ന് ഒളിംപിയാക്കോസും വോള്‍വ്‌സുമായുള്ള മത്സരത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് രണ്ടാം ഡിവിഷന്‍ക്ലബായ നോട്ടിംങ്ഹാം ഫോറെസ്റ്റിന്റേയും ഉടമായാണ് വാന്‍ഗെലിസ് മരിനാകിസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നുണ്ടെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നുമാണ് വാന്‍ഗെലിസ് അറിയിച്ചിരിക്കുന്നത്.
ये à¤à¥€ पà¥�ें- ചാമ്പ്യന്‍സ് ലീഗ്; ബാഴ്സ - നപ്പോളി രണ്ടാം പാദ മത്സരം നടക്കുക കാണികളില്ലാത്ത സ്റ്റേഡിയത്തില്‍
ഗ്രീസില്‍ 89 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ ന്യൂമോണിയ ബാധിച്ച 66കാരന്റെ നില ഗുരുതരമാണ്. ഇസ്രയേലിലേക്കും ഈജിപ്തിലേക്കും തീര്‍ഥാടനത്തിന് പോയ സംഘത്തില്‍ പെട്ടവരിലൂടെയാണ് പ്രധാനമായും ഗ്രീസിലേക്ക് കൊറോണ എത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇവിടെ സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രീസില്‍ കൊറോണ വ്യാപിച്ചത് ഒളിംപിക്‌സ് ദീപശിഖാ പ്രയാണത്തേയും ബാധിച്ചു. പൊതു പരിപാടി ഒഴിവാക്കി ക്ഷണിക്കപ്പെട്ട നൂറു പേരെ മാത്രമാണ് ഒളിംപിക് ദീപശിഖാ പ്രയാണത്തില്‍ പങ്കെടുപ്പിക്കുക. വ്യാഴാഴ്ച്ച നടക്കുന്ന ചടങ്ങില്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയിലേയും ടോക്യോ ഒളിംപിക്‌സ് സംഘാടകസമിതിയിലേയും ഗ്രീക്ക് ഒളിംപിക് കമ്മറ്റിയിലേയും അംഗങ്ങള്‍ മാത്രമാണ് പങ്കെടുക്കുക.
Adjust Story Font
16

