‘കുറ്റത്തിന്റെ ഗൗരവത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് വിഡ്ഢിയായ റൊണാള്‍ഡീന്യോ ചിരിക്കുന്നത്’
വ്യാജ വിവരങ്ങള്‍ കാണിച്ച് പരാഗ്വെയിലേക്ക് അതിക്രമിച്ചു കടക്കുന്നത് ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്...

പരാഗ്വെയില്‍ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ കുടുങ്ങി ജയിലിലായ ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോയെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. താന്‍ ചെയ്ത തുറ്റത്തിന്റെ ഗൗരവത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാലാണ് വിഡ്ഢിയായ റൊണാള്‍ഡീന്യോ ഇപ്പോഴും ചിരിച്ചു നില്‍ക്കുന്നതെന്നാണ് അഭിഭാഷകന്‍ അഡോള്‍ഫോ മാരിന്‍ തുറന്നടിച്ചത്. പരാഗ്വേയില്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തേക്ക് അതിക്രമിച്ചു കടക്കുകയെന്നത്.
പരാഗ്വെയില്‍ തടവിലായ റൊണാള്‍ഡീന്യോ ജയിലില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീലിയന്‍ പത്രമായ ഫോല്‍ഹ ഡി സാവോ പോളോയോടാണ് റൊണാള്‍ഡീന്യോയുടെ അഭിഭാഷകന്‍ സംഭവത്തിന്റെ ഗൗരവം വിശദീകരിച്ചത്. 'റൊണാള്‍ഡീന്യോ അറിയാതെയാണ് കുറ്റം ചെയ്തതെന്ന വസ്തുത പരാഗ്വെ കോടതി മുഖവിലക്കെടുത്തിട്ടില്ല. തനിക്ക് വ്യാജ പാസ്‌പോര്‍ട്ടാണ് തന്നതെന്ന് വിഡ്ഢിയായ റൊണാള്‍ഡോക്ക് മനസിലാക്കാനായില്ല' എന്നും അഡോള്‍ഫോ മാരിന്‍ പറഞ്ഞു.
റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നും വീട്ടു തടങ്കലിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് അഭിഭാഷകന്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നത്. വ്യാജ രേഖകള്‍ കാണിച്ച് പരാഗ്വെയിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റൊണാള്‍ഡീന്യോയേയും സഹോദരനും മാനേജരുമായ റോബര്‍ട്ടോ അസിസിനേയും അറസ്റ്റു ചെയ്തത്. ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും അന്വേഷണം തീരുന്നതുവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. പരാഗ്വെ നിയമപ്രകാരം ആറ് മാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാനെടുക്കുന്ന പരമാവധി സമയം.
ये à¤à¥€ पà¥�ें- റൊണാള്‍ഡീന്യോ അറസ്റ്റില്‍
തങ്ങളുടെ രാജ്യത്തേക്ക് നിയമവിരുദ്ധമായി അതിക്രമിച്ചു കടന്നയാളുകളായാണ് പരാഗ്വെ കോടതി റൊണാള്‍ഡീന്യോയേയും സഹോദരനേയും വിശേഷിപ്പിച്ചത്. അതേസമയം വ്യാജ രേഖകളാണ് തന്റെ പക്കലുള്ളതെന്ന് റൊണാള്‍ഡീന്യോക്ക് അറിവില്ലായിരുന്നുവെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചുമില്ല.
ചാരിറ്റി പരിപാടികളിലും പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിലും പങ്കെടുക്കുന്നതിനായാണ് പരാഗ്വെയിലേക്ക് റൊണാള്‍ഡീന്യോയും സഹോദരനും എത്തിയത്. ബുധനാഴ്ച്ച പരാഗ്വയില്‍ വിമാനമിറങ്ങിയ ശേഷം സമ്മാനമായി ലഭിച്ചതാണ് പാസ്‌പോര്‍ട്ടുകളെന്നാണ് ഇവര്‍ കോടതിയില്‍ അറിയിച്ചത്. പേരും വിവരങ്ങളും യഥാര്‍ഥമായിരുന്നെങ്കിലും പരാഗ്വെക്കാരായാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും പാസ്‌പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരുന്നത്.
Adjust Story Font
16

